Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കുറഞ്ഞ നിരക്കില്‍ ഭവന വായ്പ: റോഷ്‌നി പദ്ധതി അവതരിപ്പിച്ച് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കിലുള്ള ഭവനവായ്പ പദ്ധതിയായ റോഷ്നി അവതരിപ്പിച്ചിരിക്കയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് (പിഎച്ച്എഫ്സി).5 മുതല്‍ 30 ലക്ഷം വരെയുള്ള വായ്പകള്‍ക്കായി സ്‌ക്കീം വഴി അപേക്ഷിക്കാം. വീട്, എന്ന വ്യക്തികളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുക എന്നതാണ് സ്‌ക്കീം വഴി ലക്ഷ്യമാക്കുന്നത്.

ചെന്നൈ, കോയമ്പത്തൂര്‍, ഗാസിയാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍/ഉജ്ജയിന്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പൂനെ, രാജ്കോട്ട്, വാരണാസി എന്നീ നഗരങ്ങളില്‍ സ്‌ക്കീമിനായി അടുത്തിടെ കമ്പനി ബ്രാഞ്ച് ഓഫീസുകള്‍ തുറന്നിരുന്നു. വീട് നിര്‍മ്മാണം, വിപുലീകരിക്കല്‍, പുനരുദ്ധാരണം, പ്ലോട്ട് വാങ്ങല്‍, പ്രോപ്പര്‍ട്ടിക്ക് എതിരായ വായ്പകള്‍, പ്രോപ്പര്‍ട്ടി നിക്ഷേപം എന്നിവയ്ക്കായി വിവിധതരം വായ്പകള്‍ സ്‌ക്കീം വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ വരെ പ്രതിമാസ വേതമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇന്ത്യയിലുടനീളം ഭവനവായ്പകള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്. 30 വര്‍ഷത്തിലേറെയുള്ള വ്യവസായ പരിചയം, രാജ്യവ്യാപകമായ ബ്രാഞ്ച് ശൃംഖല, ശക്തമായ സേവന വിതരണ സമീപനം എന്നിവ പ്രത്യേകതയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.

15 സംസ്ഥാനങ്ങളില്‍ സേവനം തുടങ്ങാനും പദ്ധതിയിടുന്നു.

X
Top