Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ്

മുംബൈ: സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി പിഎൻബി ഹൗസിംഗ് ഫിനാൻസ് അറിയിച്ചു. പ്രമുഖ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഉടമസ്ഥതയിലുള്ള പിഎൻബി ഹൗസിംഗ് ഫിനാൻസ് കമ്പനി, 4,000 കോടി രൂപയുടെ ഇക്വിറ്റി മൂലധനം സമാഹരിക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. എന്നിരുന്നാലും, ചില നിയന്ത്രണ തടസ്സങ്ങളും നിയമപോരാട്ടങ്ങളും നേരിട്ടതിന് ശേഷം ഒക്ടോബറിൽ കമ്പനിക്ക് ഈ പദ്ധതി അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതേ തുടർന്ന് ഡെബ്റ് ഇൻസ്ട്രുമെന്റുകൾ വഴി പണം സ്വരൂപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ഭാഗമാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നീക്കം.

കാർലൈൽ ഗ്രൂപ്പിന്റെ യൂണിറ്റായ ക്വാളിറ്റി ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സിന് (ക്യുഐഎച്ച്) പിഎൻബി ഹൗസിംഗ് ഫിനാൻസിൽ 32 ശതമാനത്തിലധികം ഓഹരിയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 2,000 കോടി രൂപ വരെയുള്ള നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകിയതായി പിഎൻബി ഹൗസിംഗ് ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ബോർഡ് അതിന്റെ ഷെയർഹോൾഡർമാരുടെ അംഗീകാരത്തിന് വിധേയമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ESOP III സ്കീമിനും നിയന്ത്രിത സ്റ്റോക്ക് യൂണിറ്റ് (RSU) സ്കീം 2022-നും അംഗീകാരം നൽകി.

X
Top