
കൊച്ചി: പിഎന്‍ബി മെറ്റ്ലൈഫ് പെരിന്തല്‍മണ്ണ ഉള്‍പ്പെടെ 10 പുതിയ ശാഖകള്‍ ആരംഭിച്ചു. 149 ശാഖകളുടെ ശൃംഖലയുമായി മെറ്റ്ലൈഫിനു ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാനാകും. ശാഖകളില്‍ തികച്ചും സൗകര്യപ്രദവും സുഗമവുമായ വിധം സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും വ്യക്തിഗതവുമായ വേറിട്ട അനുഭവം ഉറപ്പാക്കും.
‘ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളില്‍ 10 പുതിയ ശാഖകള്‍ തുറക്കുന്നത് പിഎന്‍ബി മെറ്റ്‌ലൈഫിന് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പിഎന്‍ബി മെറ്റ്ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ സമീര്‍ ബന്‍സാല്‍ പറഞ്ഞു. ഈ വിപുലീകരണം, ഞങ്ങളുടെ പാര്‍ട്ണര്‍ ബ്രാഞ്ചുകളുടെ വിപുലമായ ശൃംഖലയോടൊത്തു ചേരുമ്പോള്‍ രാജ്യത്ത് മൊത്തം 18,000-ലധികം ആക്സസ് പോയിന്റുകള്‍ ഞങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.