സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് പിഎൻബി മെറ്റ് ലൈഫ്

ഡൽഹി: പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനായ പിഎൻബി മെറ്റ് ലൈഫ് ഗോൾ ഇൻഷുറിങ് മുൾട്ടീപ്ലയെർ (GEM) അവതരിപ്പിച്ച് പിഎൻബി മെറ്റ് ലൈഫ്. ഇത് ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് കവറേജ് നൽകുകയും ഭാവിയിലേക്ക് സമ്പത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ അപകടസാധ്യതയ്ക്ക് അനുയോജ്യമായ 13 വ്യത്യസ്ത ഫണ്ടുകളിൽ നിന്ന് തിരഞ്ഞെടുക്കാം. കൂടാതെ ഇതിൽ ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള ഫണ്ട് മാനേജ്മെന്റ് തന്ത്രങ്ങൾ തിരഞ്ഞെടുക്കാനും കഴിയും. ഒപ്പം ഉപഭോക്താക്കൾക്ക് അവരുടെ കവറേജ് വർദ്ധിപ്പിക്കാനും അവരുടെ സേവിംഗ്സ് ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്താനും അനുവദിക്കുന്ന ഒരു ടോപ്പ്-അപ്പ് ഫീച്ചറും ഈ പ്ലാനിനുണ്ട്.

വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന 5 കവറേജ് ഓപ്ഷനുകൾ പിഎൻബി മെറ്റ് ലൈഫ് ജിഇമിനുണ്ടെന്ന് സ്ഥാപനം അറിയിച്ചു. അവ ചുവടെ ചേർക്കുന്നു:

സമ്പത്ത് – ഈ ഓപ്ഷൻ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുകയും ഭാവി സ്വപ്നങ്ങൾക്കായി ഒരു കോർപ്പസ് നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വെൽത്ത് പ്ലസ് കെയർ – ലിസ്റ്റുചെയ്തിരിക്കുന്ന 5 ഗുരുതരമായ രോഗങ്ങളിൽ ഏതെങ്കിലും സ്ഥിതികരിച്ചാൽ വെൽത്ത് ഫീച്ചറുകളും പ്രീമിയം ആനുകൂല്യങ്ങളും ലഭിക്കും.

ഗോൾ അഷ്വേർഡ് – ഇത് ലംപ്‌സം ഡെത്ത് ബെനിഫിറ്റ് നൽകൽ, മരണം സംഭവിച്ചാൽ ഭാവിയിലെ പ്രീമിയങ്ങൾ ഒഴിവാക്കൽ, മെച്യൂരിറ്റി ബെനിഫിറ്റായി സമാഹരിച്ച ഫണ്ടുകൾ നൽകൽ എന്നി 3 ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇൻകം അഷ്വേർഡ് – ഇത് ലംപ്‌സം ഡെത്ത് ബെനിഫിറ്റ് അടയ്ക്കൽ, മരണം സംഭവിച്ചാൽ ഭാവി പ്രീമിയങ്ങൾ ഒഴിവാക്കൽ, മെച്യൂരിറ്റി ബെനിഫിറ്റായി സമാഹരിച്ച ഫണ്ടുകൾ അടച്ച് കുടുംബത്തിന് സ്ഥിര വരുമാനം നൽകൽ എന്നി 4 ഇൻ 1 ബെനിഫിറ്റ് പ്രധാനം ചെയ്യുന്നു.

സ്മാർട്ട് ചൈൽഡ് – കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലാഭിക്കാനും അവരുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു കവറേജ് ഓപ്ഷനാണ്.

X
Top