Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

1,458 കോടിയുടെ പദ്ധതിക്കായി കരാർ ഒപ്പിട്ട് പിഎൻസി ഇൻഫ്രാടെക്ക്

മുംബൈ: 1,458 കോടി രൂപയുടെ എച്ച്എഎം പദ്ധതിക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (എൻഎച്ച്എഐ) കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ച് പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ്. കരാർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.74 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 297.85 രൂപയിലെത്തി.

പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കമ്പനി സംയോജിപ്പിച്ച പ്രത്യേക പർപ്പസ് വെഹിക്കിളായ (എസ്പിവി) സൊനാലി ഗൊരഖ്പൂർ ഹൈവേയാണ് എൻഎച്ച്എഐയുമായി കരാർ ഒപ്പുവച്ചത്. പദ്ധതിയിൽ ഉത്തർപ്രദേശ് സംസ്ഥാനത്ത് ഹൈബ്രിഡ് ആന്വിറ്റി മോഡിൽ NH-29E യുടെ സോനൗലി – ഗോരഖ്പൂർ ഭാഗം നാല് വരിയാക്കുന്നത് ഉൾപ്പെടുന്നു. 79.54 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നിർമാണത്തിന് 1,458 കോടി രൂപയാണ് ചെലവ്.

കരാർ പ്രകാരം പദ്ധതിയുടെ നിർമ്മാണം, 15 വർഷത്തേക്കുള്ള പ്രവർത്തനം എന്നിവയുടെ ഉത്തരവാദിത്തം പിഎൻസി ഇൻഫ്രാടെക്കിനാണ്. ബിഒടി ഉൾപ്പെടെയുള്ള ഹൈവേകൾ, എയർപോർട്ട് റൺവേകൾ, പാലങ്ങൾ, ഫ്ളൈ ഓവറുകൾ, പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പിഎൻസി ഇൻഫ്രാടെക്ക്.

X
Top