ഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ലരാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌കേന്ദ്രബജറ്റിൽ ആദായ നികുതി പുനഃക്രമീകരിച്ചേക്കും; 15 ലക്ഷം രൂപവരെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

63 കോടി രൂപ സമാഹരിച്ച് പോയിന്റ് ഓഫ് സെയിൽ സ്റ്റാർട്ടപ്പായ ക്യൂബസ്റ്റർ

ബെംഗളൂരു: ചിരാട്ടെ വെഞ്ചേഴ്‌സ്, ഒമിഡ്യാർ നെറ്റ്‌വർക്ക് ഇന്ത്യ, ഫ്ലൂറിഷ് വെഞ്ച്വേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 63 കോടി രൂപ (ഏകദേശം 8.16 ദശലക്ഷം ഡോളർ) സമാഹരിച്ച് മൊബൈൽ അധിഷ്‌ഠിത പോയിന്റ്-ഓഫ്-സെയിൽ (പിഒഎസ്) സ്റ്റാർട്ടപ്പായ ക്യൂബസ്റ്റർ. ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായ ഡിഎംഐ സ്പാർക്കിൾ ഫണ്ടും അൺപ്രൈം ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർമാരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. കമ്പനി അതിന്റെ വ്യാപാര അടിത്തറ വിപുലീകരിക്കാനും ഉൽപ്പന്ന ശേഖരം മെച്ചപ്പെടുത്താനും വിതരണ ശൃംഖല സ്കെയിൽ ചെയ്യാനും ഈ ഫണ്ട് ഉപയോഗിക്കും.

വരുൺ ടാംഗ്രി 2016-ൽ സ്ഥാപിച്ച ക്യൂബസ്റ്റർ, ഒരൊറ്റ ആപ്ലിക്കേഷനിൽ നിന്ന് ബില്ലിംഗ്, ഇൻവെന്ററി, ഡെയ്‌ലി ലെഡ്ജർ, കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം എന്നിവ മാനേജ് ചെയ്യാൻ ബിസിനസുകളെ സഹായിക്കുന്നു. കിരാന സ്റ്റോറുകൾ മുതൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഐടിസി തുടങ്ങിയ വൻകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ള 20,000-ത്തിലധികം വ്യാപാരികൾ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നതായി കമ്പനി അറിയിച്ചു. ക്യൂബസ്റ്റർ ഉപയോഗിച്ച്, വ്യാപാരികൾക്ക് അവരുടെ മുഴുവൻ ബിസിനസ്സ് പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്നും, 2025 ഓടെ കുറഞ്ഞത് 10 ദശലക്ഷം വ്യാപാരികളെയെങ്കിലും പ്ലാറ്റ്‌ഫോമിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.

1K കിരാന ബസാർ, ഫ്ലോബിസ്സ്, ടുക്കാൻ, ബിക്കായി എന്നിവയാണ് ക്യൂബസ്റ്ററിന്റെ പ്രധാന എതിരാളികൾ. കൂടാതെ തങ്ങൾ 1,000 കോടിയിലധികം മൂല്യമുള്ള 12 ദശലക്ഷത്തിലധികം ഇൻവോയ്‌സുകൾ പ്രോസസ്സ് ചെയ്തതായി കമ്പനി അവകാശപ്പെടുന്നു.

X
Top