ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജിഎസ്ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

തിരുവനന്തപുരം: 2023 -2024 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നിയമ പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും നിയമപരമായി നിർബന്ധമായും പാലിക്കേണ്ടതും, സാഹചര്യാനുസൃതം ആവശ്യമെങ്കിൽ തിരഞ്ഞെടുക്കേണ്ടതുമായ വിവിധ നടപടി ക്രമങ്ങളുടെ ശരിയായ നടത്തിപ്പിലേക്കായി താഴെ പറയുന്ന കാര്യങ്ങൾ എല്ലാ നികുതിദായകരും ശ്രദ്ധിക്കേണ്ടതാണ്.

ജി.എസ്.ടി നിയമ പ്രകാരം 2023 -2024 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ, പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2023നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ്. നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

ജി .എസ് .ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ ഉള്ള ടാക്സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത് . വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.

2022-2023 സാമ്പത്തിക വർഷത്തിൽ ഒരു പാനിൽ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ് (Aggregate Turnover) 10 കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി 2023 ഏപ്രിൽ 1 മുതൽ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ വിതരണത്തിനോട് അനുബന്ധിച്ച് എല്ലാ ബിസ്സിനെസ്സ്- ടു- ബിസ്സിനെസ്സ് (B to B) വില്പനയിലും നിർബന്ധമായും ഇ – ഇൻവോയ്‌സിങ് ചെയ്യേണ്ടതാണ്. പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്‌സുകൾ നൽകേണ്ടതും, അപ്രകാരം ചെയ്യാതിരുന്നാൽ ജി .എസ് .ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും , ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

ജി.എസ്.ടി.ആർ -1 / 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്കീമായ ക്യു .ആർ.എം.പി (QRMP ), 2023 -2024 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ ( 2023 ഏപ്രിൽ 1 മുതൽ 2023 ജൂൺ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2023 ഏപ്രിൽ 30 വരെ ജി . എസ്‌ .ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു .ആർ .എം .പി (QRMP ) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN ) അടിസ്ഥാനമാക്കിയുള്ള മൊത്ത വാർഷിക വിറ്റ് വരവ് 5 കോടിയിൽ കവിയാത്തവർക്കാണ് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുവാൻ അർഹത.

ഐ.ജി.എസ്.ടി (IGST ) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും, എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന് മുൻപ് തന്നെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT) GST RFD 11 കമ്മീഷണർ മുൻപാകെ ഫയൽ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2023 -2024 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT) സമർപ്പിക്കുവാനുള്ള സൗകര്യം ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാണ് (Form GST RFD-11 ). മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

X
Top