വയറുകൾ, കേബിളുകൾ, ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക് ഗുഡ്സ് നിർമ്മാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ബ്രോക്കറേജുകളുടെ ബൈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ പോളിക്യാബ് അതിന്റെ വരുമാനം പ്രഖ്യാപിച്ചിരുന്നു.
വിപണിയിലെ പ്രകടനം അനുസരിച്ച് പോളിക്യാബ് ഓഹരികളിൽ 40% ഉയർച്ച കാണുന്നു. നിലവിൽ ഓഹരികളുടെ ടാർഗറ്റ് വില 8,600 രൂപയാണ്. ഈ മേഖലയിൽ പോളിക്യാബ് ഏറ്റവും മികച്ച സ്റ്റോക്ക് പിക്കാവുമെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്.
2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലും കമ്പനിയുടെ കയറ്റുമതി ശക്തമായി തുടരാൻ സാധ്യതയുണ്ട്. കൂടാതെ, പോളിക്യാബിൻ്റെ അടുത്ത 5 വർഷത്തേക്കുള്ള പ്ലാൻ അതിൻ്റെ മാർക്കറ്റ് പൊസിഷനിംഗും വളർച്ചയും മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.
ഓരോ ബ്രോക്കറേജുകളും ഓരോ ടാർഗറ്റ് വില
പോളിക്യാബിൽ മികച്ച പ്രകടനം കാരണം ബ്രോക്കറേജ് Macquarie 7928 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചത്. നിലവിൽ ബ്രോക്കറേജിന്റെ കണ്ടെത്തൽ പ്രകാരം 2025 സാമ്പത്തിക വർഷം മുതൽ 2030 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ 15% വരുമാന വളർച്ചയെ സൂചിപ്പിക്കുന്നു.
വൈദ്യുതി മേഖലയിൽ നിന്നും കേബിളുകൾക്കും വയറുകൾക്കും വേണ്ടിയുള്ള കയറ്റുമതിയിൽ നിന്നുമുള്ള ശക്തമായ ഡിമാൻഡ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
ഗ്ലോബൽ ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി പോളിക്യാബ് ഇന്ത്യ ഓഹരികളുടെ ടാർഗറ്റ വിലയായി നിശ്ചയിച്ചത് 7537 രൂപയാണ്. ഇത് മുൻപ് ക്ലോസ് ചെയ്തതിനേക്കാൾ 23% വർദ്ധനവ് സൂചിപ്പിക്കുന്നു. കേബിൾ ഉൽപ്പന്നങ്ങളുടെ മേഖലയിൽ മികച്ച ഡിമാൻഡാണ് പോളിക്യാബിനുള്ളത്.
പക്ഷേ ചെമ്പ് വിഭാഗവുമായി ബന്ധപ്പെട്ട് കമ്പനി ദുർബലമാണെന്നും ബ്രോക്കറേജ് അറിയിച്ചു. വയർ ബിസിനസും കയറ്റുമതിയും വഴിയുള്ള മാർജിൻ മെച്ചപ്പെടുത്തലുകളും കമ്പനിയുടെ പ്രകടനത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ബ്രോക്കറേജ് വ്യക്തമാക്കി. ജെഫറീസ് ബ്രോക്കറേജ് 9220 രൂപ ടാർഗെറ്റ് വിലയിൽ നിലനിർത്തിയിട്ടുണ്ട്.
കമ്പനിയുടെ വളർച്ച
2024 ഡിസംബർ പാദത്തിലെ മൊത്തം ആസ്തി 10% ഉയർന്ന് 458 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 412.85 കോടി രൂപയായിരുന്നു ആസ്തി. കഴിഞ്ഞ പാദത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.4 ശതമാനം ഉയർന്ന് 5,226 കോടി രൂപയായി.
EBITDAയുടെ പ്രവർത്തന നിരക്ക് വർഷം തോറും 26 ശതമാനം ഉയർന്ന് 720 കോടി രൂപയായി. മൂന്നാം പാദത്തിൽ EBITDA മാർജിൻ 13.8 ശതമാനമായിരുന്നു. കണക്കു പ്രകാരം മൊത്തം ചെലവുകൾ മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം കുത്തനെ ഉയർന്ന് 4,634 കോടി രൂപയായി.
പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്
വയർ, കേബിളുകൾ എന്നിവയുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് പോളിക്യാബ് ഇന്ത്യ, 2025-26 സാമ്പത്തിക വർഷത്തിൽ 2,00,000 മില്യൺ വരുമാനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.
2023-2024 സാമ്പത്തിക വർഷത്തിൽ 28% വളർച്ചയോടെ കമ്പനി 1,80,394 മില്യൺ വരുമാനം നേടി. ഇന്ത്യയിലുടനീളം 23 നിർമ്മാണ ഫാക്ടറികൾ, 15ലധികം ഓഫീസുകൾ, 25ലധികം വെയർഹൗസുകൾ എന്നിവയിലൂടെ കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.
പോളിക്യാബിൻ്റെ വരുമാനത്തിൻ്റെ 83 ശതമാനവും വയറുകളിൽ നിന്നും കേബിളുകളിൽ നിന്നുമാണ്.