Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പോപ്പീസ് ബേബികെയർ ഡയപ്പർ പുറത്തിറക്കുന്നു

  • ദക്ഷിണേന്ത്യയിലെ ആദ്യ ഡയപ്പർ ഉല്പാദന യൂണിറ്റ്
  • റീട്ടെയിൽ ഔട്ട്ലെറ്റുകൾ 50 പിന്നിട്ടു
  • പോപ്പീസ് യുകെയിലും പ്രവർത്തനം തുടങ്ങുന്നു.
  • 2025 ൽ ഐപിഒ

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയർ ഉല്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ ഡയപ്പർ പുറത്തിറക്കുന്നു. മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പർ വിപണിയിലിറക്കുന്നത്. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനിൽ ഡയപ്പർ ഉല്പന്ന ശ്രേണി പുറത്തിറക്കും. പോപ്പീസ് ഡയപ്പറുകൾ ഓർഗാനിക് സ്വഭാവത്തിലുള്ളവയായിരിക്കും. അഞ്ച് പേറ്റൻ്റുകൾ ഡയപ്പർ ഉല്പാദന സാങ്കേതിക വിദ്യയിൽ പോപ്പീസിനുണ്ട്. ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിൻ്റെ പ്രത്യേകതകളാണ്.
പോപ്പീസ് ബേബി കെയറിൻ്റെ സുസജ്ജമായ ഡയപ്പർ നിർമാണ ഫാക്ടറി സജ്ജമാവുകയാണ്. മലേഷ്യൻ കമ്പനി രൂപകൽപന ചെയ്യുന്നതാണ് മെഷീനറി.
സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പർ നിർമാണ യൂണിറ്റായിരിക്കും ഇത്.
പോപ്പിസിൻ്റെ ഡയപ്പർ ഒരു പേപ്പർ അധിഷ്ഠിത ഉല്പന്നമായിരിക്കും.

ലോകത്തെവിടെയും ഒരേ നിലവാരമുള്ള ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കും.
2019 ൽ പോപ്പീസ് ബേബി കെയർ ആദ്യ ബ്രാൻഡഡ് റീട്ടെയിൽ ഔട്ട്ലെറ്റ് കൊച്ചിയിൽ തുറന്നു. ഇപ്പോൾ ഔട്ട്ലെറ്റുകളുടെ എണ്ണം 50 ആയി ഉയർന്നു. 50 – ആം ഷോറൂം ഇന്ന് (21 സെപ്റ്റംബർ, ബുധൻ) തിരൂരിൽ തുറന്നു.

2023 ഫെബ്രുവരിക്കുള്ളിൽ 100
ഔട്ട്ലെറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. 2025 നുള്ളിൽ ഔട്ട്ലെറ്റുകളുടെ എണ്ണം 500ൽ എത്തിക്കും. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കും. തമിഴ്നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ മറീന മാളിൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കർണാടകയിൽ നിലവിൽ 3 ഷോറൂമുകളാണുള്ളത്.
നൂതന ഉല്പന്ന പരീക്ഷണങ്ങൾ പോപ്പിസ് ബേബി കെയറിൻ്റെ ആർ & ഡി വിഭാഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് സോപ്പ്, കമ്പനി പുറത്തിറക്കിയിരുന്നു. പിഎച് മൂല്യം 5.5 ഉള്ള സോപ്പും കമ്പനി അവതരിപ്പിച്ചു.
യുകെയിലെ ഓക്സ്ഫോഡിൽ കമ്പനി ഓഫീസ് തുറന്നു കഴിഞ്ഞു. 3 ഷോറൂമുകൾ ഉടനെ ആരംഭിക്കും. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
2025 ൽ ഐപിഒക്ക് കമ്പനി ലക്ഷ്യമിടുന്നു. അതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയാവുകയാണ്.

2003 ൽ പ്രവർത്തനം തുടങ്ങിയ പോപ്പീസ് ബേബി കെയർ 2005 ൽ സ്വന്തം ഫാക്ടറിയിൽ നിന്ന് ഉല്പന്നങ്ങൾ പുറത്തിറക്കി. 2 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളുമായാണ് തുടങ്ങിയത്. പിന്നീട് ഈ സെക്ടറിൽ വലിയ ഉല്പന്ന വൈവിധ്യവത്ക്കരണം നടത്തി. സോപ്പ്, ഓയിൽ, പൗഡർ, വൈബ്സ് തുടങ്ങി കുഞ്ഞുങ്ങൾക്കായി ഒട്ടേറെ ഉല്പന്നങ്ങൾ അവതരിപ്പിച്ചു. ഓർഗാനിക് സർട്ടിഫൈഡ് കമ്പനിയാണ് പോപ്പീസ് ബേബി കെയർ. നിലവിൽ 2000 ജീവനക്കാർ കമ്പനിയിലുണ്ട്. 500 പുതിയ തൊഴിലവസരങ്ങൾ കൂടി ഈ സാമ്പത്തിക വർഷത്തിൽ സൃഷ്ടിക്കും.

കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പോപ്പീസ് ബേബി കെയർ മാനേജിങ് ഡയറക്ടർ ഷാജു തോമസ്, എഫ്എംസിജി ബിസിനസ് ഹെഡ് രവി എൻ മേനോൻ, എജിഎം നിധീഷ് കുമാർ എന്നിവർ പങ്കെടുത്തു.

X
Top