കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

പോപ്പുലര്‍ വെഹിക്കിള്‍സിന്‍റെ വരുമാനം 4,274.7 കോടി

കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വര്‍ധന.

നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 49.7 കോടി രൂപയാണ് അറ്റാദായം. ഇപിഎസ് ഒന്‍പത് മാസം കൊണ്ട് 12.5 ശതമാനം ഉയര്‍ന്ന് 8.9 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 7.9 രൂപയായിരുന്നു.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ വരുമാനം 16.9 ശതമാനം ഉയര്‍ന്ന് 1,426.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,220.4 കോടി രൂപയായിരുന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയിലെത്തി.

2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇത് 52.3 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 50.2 ശതമാനം ഉയര്‍ന്ന് 15.9 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.6 കോടി രൂപയാണ് അറ്റാദായം.

2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇപിഎസ് 50.2 ശതമാനം ഉയര്‍ന്ന 2.5 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 1.7 രൂപയായിരുന്നു.

X
Top