ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്പ് കമ്പനിയില്‍ നിക്ഷേപമിറക്കി പൊറിഞ്ചു വെളിയത്ത്

കൊച്ചി: പ്രമുഖ നിക്ഷേപകന്‍ പൊറിഞ്ചുവെളിയത്ത് നിക്ഷേപമിറക്കിയതിനെ തുടര്‍ന്ന് റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വ്യാഴാഴ്ച 10 ശതമാനം ഉയര്‍ന്നു. മലയാളിയായ നിക്ഷേപകന്‍ ഓഗസ്റ്റ് 24 നാണ് ബള്‍ക്ക് ഡീലിലുടെ കമ്പനിയുടെ 280,000 ഓഹരികള്‍ സ്വന്തമാക്കിയത്. പത്‌നി ലിറ്റി തോമസിന്റേ പേരിലാണ് പൊറഞ്ചു വെളിയത്ത് ഓഹരികള്‍ വാങ്ങിയത്.

ഓഹരിയൊന്നിന് 78.39 രൂപയ്ക്കായിരുന്നു ഇടപാട്. ഇതിനായി 2,19,49,200 രൂപ അദ്ദേഹം ചെലവഴിച്ചു. 2022 ജനുവരിയില്‍ എക്കാലത്തേയും ഉയരമായ 129 രേഖപ്പെടുത്തിയ ഓഹരിയാണ് റബ്ഫിലയുടേത്.

പിന്നീട് താഴെ പോയെങ്കിലും വ്യാഴാഴ്ച 10 ശതമാനം ഉയര്‍ന്ന ഓഹരി 87 രൂപയിലാണ് ക്ലോസ് ചെയ്തത്. കോവിഡ് കാലത്ത് 25 രൂപയിലേയ്ക്ക് വീണ ഓഹരി പിന്നീട് 87 രൂപയിലേയ്ക്ക് ഉയരുകയായിരുന്നു. 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഇത്.

X
Top