കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

പോർഷെ ടെയ്‌കാൻ പുതിയ എൻട്രി ലെവൽ വേരിയന്‍റ് ഇന്ത്യയിൽ

ർമ്മൻ വാഹന നിർമ്മാതാക്കളായ പോർഷെ ഇപ്പോൾ പുതിയ ടെയ്‌കാൻ മോഡലിന്‍റെ പുതിയ എൻട്രി ലെവൽ വേരിയന്‍റ് അവതരിപ്പിച്ചു. 1.67 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ വാഹനം എത്തുന്നത്.

ഈ പുതിയ ബേസ് വേരിയന്‍റ് റിയർ-വീൽ-ഡ്രൈവ് മോഡൽ ആണ്. നിലവിലുള്ള ഓൾ-വീൽ-ഡ്രൈവ് മോഡലുകൾക്കൊപ്പം ഇത് വിൽക്കും. കാറിന്റെ ഈ പുതിയ ആർഡബ്ല്യുഡി മോഡലിനായുള്ള ബുക്കിംഗുകൾ തുറന്നിരിക്കുന്നു.

സവിശേഷതകളും പവർട്രെയിനും കണക്കിലെടുത്ത് ഈ പുതിയ ബേസ് വേരിയന്റ് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കാം.

ഡിസൈൻ
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ടെയ്‌കാന്റെ അതേ രൂപകൽപ്പനയാണ് ഈ പുതിയ എൻട്രി ലെവൽ വേരിയന്റിൽ ഉള്ളത്. ഇത് എക്‌സ്‌ക്ലൂസീവ് പെയിന്റ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നു, കൂടാതെ 22 ഇഞ്ച് അലോയി വീലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ എൽഇഡി ഹെഡ്‌ലൈറ്റിനൊപ്പം കൂടുതൽ സ്ലീക്കറും കൂടുതൽ സ്ട്രീംലൈൻഡ് ലുക്കുമായാണ് കാർ ഫാസിയ വരുന്നത്. പിൻഭാഗത്തെ സംബന്ധിച്ചിടത്തോളം, റിയർ വീൽ ഡ്രൈവ് വേരിയന്‍റിന് സമാനമായ ഒരു രൂപഭാവമുണ്ട്.

ചെറുതായി പരിഷ്‍കരിച്ച ബമ്പറും പുതുക്കിയ സിഗ്നേച്ചർ എൽഇഡി ലൈറ്റ് സ്ട്രിപ്പും ഉൾക്കൊള്ളുന്ന പുതുക്കിയ രൂപകൽപ്പനയും ഇതിൽ ഉൾപ്പെടുന്നു.

പവർട്രെയിൻ
89 kWh ബാറ്ററി പായ്ക്ക്, സിംഗിൾ ഇലക്ട്രിക് മോട്ടോർ സജ്ജീകരണവും ടെയ്‌കാൻ ആർഡബ്ല്യുഡി വാഗ്‍ദാനം ചെയ്യുന്നു. ഇത് ഏകദേശം 405 bhp കരുത്തും 410 Nm പീക്ക് ടോർക്കും നൽകുന്നു.

4.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. കൂടാതെ 590 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്‍റീരിയറും സവിശേഷതകളും
ഈ പുതിയ വേരിയന്റിന്റെ ഇന്റീരിയറിൽ ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡ് ഉണ്ട്. എന്നിരുന്നാലും, ഫ്രണ്ട് പാസഞ്ചർ ഡിസ്‌പ്ലേ ഒരു ഓപ്‌ഷണൽ ആഡ്-ഓൺ ആയി ലഭ്യമാണ്.

കൂടാതെ, വാങ്ങുന്നവർക്ക് കൂടുതൽ വ്യക്തിഗതമാക്കിയ ക്യാബിൻ തീം തിരഞ്ഞെടുക്കാം, കൂടാതെ സ്റ്റാൻഡേർഡ് ഇന്റീരിയർ പൂർണ്ണമായും കറുത്ത സ്കീമിലാണ് വരുന്നത്.

വിലയും എതിരാളിയും
പുതിയ ടെയ്‌കാൻ ആർ‌ഡബ്ല്യുഡി വേരിയന്റിന് എൻട്രി ലെവൽ വേരിയന്റായി 1.67 കോടി രൂപ എക്സ്-ഷോറൂം വിലയുണ്ട്. ഇത് മുൻ ബേസ് വേരിയന്റിനേക്കാൾ ഏകദേശം 24 ലക്ഷം രൂപ കുറവാണ്.

ഔഡി ഇ-ട്രോൺ ജിടി , മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് സെഡാൻ എന്നിവയുമായി ഈ കാർ നേരിട്ട് മത്സരിക്കും.

X
Top