ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ വിദേശ ബാങ്കുകളുടെ നിക്ഷേപത്തിന് സാധ്യത

മുംബൈ: ഇന്ത്യയുടെ(India) വളർന്നു വരുന്ന ബാങ്കിങ് മേഖലയിലേക്ക്(Banking Sector) കൂടുതൽ വിദേശ ബാങ്കുകൾ(Foreign Banks) ഓഹരി നിക്ഷേപം(Investment) നടത്താൻ സാധ്യത.

ജപ്പാനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിദേശ ബാങ്കുകൾ ഇന്ത്യയുടെ യെസ് ബാങ്കിലും ഐഡിബിഐ ബാങ്കിലും കൂടുതൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ട്.

ഇന്ത്യൻ ഓഹരി വിപണിയിലെ പൊതുജന പങ്കാളിത്തം കൂടുന്ന പോലെ വിദേശ നിക്ഷേപവും ഉയരുന്നുണ്ട്. ഒരു ചെറിയ ഇടിവുണ്ടായാൽ പോലും ചെറുകിട നിക്ഷേപകരുടെ പോലെ വിദേശ നിക്ഷേപകരും അത്തരം ഓഹരികളിലേക്ക് ചാടി വീഴുമെന്ന സാഹചര്യമാണുള്ളത്.

ബാങ്കിങ് മേഖലയിലെ ഓഹരികൾ തളർച്ചയിലാണെങ്കിലും ഇതിലേക്ക് കൂടുതൽ മൂലധനം എത്തിച്ചേരാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.

ഓഹരികളുടെ വില ഉയർന്ന നിലയിലാണെങ്കിൽ കൂടിയും പല വിദേശ ബാങ്കുകൾക്കും ഇന്ത്യയുടെ ‘ഗ്രോത്ത് സ്റ്റോറിയിൽ’ വിശ്വാസമുള്ളതിനാൽ പണമിറക്കാൻ തയ്യാറാണ് എന്ന് ചുരുക്കം.

യെസ് ബാങ്ക്, ഐഡിബിഐ എന്നിവയുടെ ഓഹരികളെ ചുറ്റിപറ്റി അതിനാൽ തന്നെ പല ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ശക്തമായ അടിത്തറയും ശാഖകളുമുള്ള ചെറിയ ബാങ്കുകളെയും വിദേശ ബാങ്കുകൾ ലക്ഷ്യമിടുന്നുണ്ട്.

X
Top