2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എൻ‌ടി‌എല്ലിനെ സ്വന്തമാക്കി പവർ ഗ്രിഡ് കോർപ്പറേഷൻ

മുംബൈ: നീമച്ച് ട്രാൻസ്മിഷൻ ലിമിറ്റഡിനെ (എൻ‌ടി‌എൽ) ഏറ്റെടുക്കുന്നതിനുള്ള താരിഫ് അധിഷ്‌ഠിത മത്സര ബിഡ്ഡിംഗിൽ (ടിബിസിബി) വിജയിച്ച ലേലക്കാരനായി ഉയർന്ന് വന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ബിഡ് പ്രോസസ് കോർഡിനേറ്ററായ ആർഇസി പവർ ഡെവലപ്‌മെന്റ് ആൻഡ് കൺസൾട്ടൻസിയിൽ നിന്ന് എൻ‌ടി‌എല്ലിനെ കമ്പനി ഏറ്റെടുത്തു.

നീമച്ച് സെസിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യാൻ ട്രാൻസ്മിഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള പ്രൊജക്റ്റ് എസ്പിവിയാണ് നീമച്ച് ട്രാൻസ്മിഷൻ ലിമിറ്റഡ്. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് 400 കിലോവോൾട്ട് ഡിഐസി ട്രാൻസ്മിഷൻ ലൈനുകൾ, നീമച്ചിലിലെ (മധ്യപ്രദേശ്) ഒരു പുതിയ 220 കിലോവോൾട്ട് പൂളിംഗ് സബ്‌സ്റ്റേഷൻ എന്നിവ ഈ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

ഈ ട്രാൻസ്മിഷൻ സിസ്റ്റം ഒരു അന്തർ സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പദ്ധതിയാണ്, ഇത് 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഡ് പ്രോസസ് കോർഡിനേറ്റർ നൽകിയ സമയരേഖകൾ അനുസരിച്ച് 17.23 കോടി രൂപയ്‌ക്കാണ്‌ എൻ‌ടി‌എല്ലിനെ പവർ ഗ്രിഡ് സ്വന്തമാക്കിയത്. എൻ‌ടി‌എൽ ഇതുവരെ വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

ട്രാൻസ്മിഷൻ ലൈസൻസ് അനുവദിക്കുന്നതിനും ട്രാൻസ്മിഷൻ ചാർജുകൾ സ്വീകരിക്കുന്നതിനുമുള്ള അനുമതി എൻടിഎൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് വാങ്ങേണ്ടതുണ്ടെന്ന് പവർ ഗ്രിഡ് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്മിഷൻ യൂട്ടിലിറ്റിയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.22 ശതമാനം ഇടിഞ്ഞ് 228.80 രൂപയിലെത്തി.

X
Top