Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അന്തർസംസ്ഥാന ട്രാൻസ്മിഷൻ പദ്ധതിയുടെ വിജയിച്ച ലേലക്കാരനായി പവർ ഗ്രിഡ് കോർപ്പറേഷൻ

ഡൽഹി: നീമച്ച് എസ്ഇസഡിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള അന്തർസംസ്ഥാന ട്രാൻസ്മിഷൻ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ലേലത്തിന്റെ വിജയിച്ച ലേലക്കാരനായി മാറി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. താരിഫ് അധിഷ്ഠിത മത്സര ബിഡ്ഡിംഗ്(ടിബിസിബി) പ്രക്രിയയിലൂടെയാണ് കമ്പനി പദ്ധതിയുടെ കരാർ നേടിയത്. ബിൽഡ്, ഓൺ, ഓപറേറ്റ്, ട്രാൻസ്ഫർ (BOOT) അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 07 ന് ഈ പദ്ധതിക്കായി തങ്ങൾക്ക് ബന്ധപ്പെട്ട തലത്തിൽ നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (LoI) ലഭിച്ചതായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

ഇന്ത്യയുടെ കേന്ദ്ര ട്രാൻസ്മിഷൻ യൂട്ടിലിറ്റിക്കായി ഗവൺമെന്റ് ഓഫ് ഇന്ത്യ (GoI) സ്ഥാപിച്ച കമ്പനിയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കമ്പനിയുടെ 51.34 ശതമാനം ഓഹരി ഇന്ത്യാ ഗവൺമെന്റിനാണ്. ഏകീകൃത അടിസ്ഥാനത്തിൽ, കമ്പനിയുടെ അറ്റാദായം 17.9% ഉയർന്ന് 4,156.44 കോടി രൂപയിലെത്തിയിരുന്നു. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.59 ശതമാനം ഇടിഞ്ഞ് 217.50 രൂപയിലെത്തി. 

X
Top