മുംബൈ: ഗുജറാത്തിലെ ട്രാൻസ്മിഷൻ പ്രോജക്ട് ലൈനിൽ നിക്ഷേപം നടത്താൻ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് ബോർഡിൻറെ അനുമതി ലഭിച്ചു. ജിടിഎല്ലിൽ 327.71 കോടി രൂപ നിക്ഷേപിക്കാനാണ് പിജിസിഐഎൽ ഉദ്ദേശിക്കുന്നത്.
കമ്പനി അതിന്റെ പൂളിംഗ് സ്റ്റേഷനെ ഗുജറാത്തിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗർ ഓയിൽ റിഫൈനറിയുമായി ബന്ധിപ്പിക്കുമെന്ന് പിജിസിഐഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ പദ്ധതി 2023 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം ബൾക്ക് പവർ ട്രാൻസ്മിഷനിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ 50% അതിന്റെ ട്രാൻസ്മിഷൻ നെറ്റ്‌വർക്കിലൂടെയാണ് പവർ ഗ്രിഡ് കൈമാറുന്നത്.