
ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിനായുള്ള 2,44,000 കോടി രൂപ (29.6 ബില്യണ്‍ ഡോളര്‍) പദ്ധതിയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ശുദ്ധ ഊര്‍ജ്ജ ശേഷി 2030 ഓടെ മൂന്നിരട്ടി വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍കെ സിംഗാണ് പദ്ധതി അനാവരണം ചെയ്തത്. പദ്ധതി വഴി, രാജസ്ഥാന്‍,ഗുജ്‌റാത്ത് മരുഭൂമികളിലെ സോളാര്‍ പ്ലാന്റുകളും തമിഴ്‌നാട്ടിലെ കാറ്റാടിപ്പാടങ്ങളും ദേശീയ ശൃംഖലുയുമായി ബന്ധിപ്പിക്കപ്പെടും.ദശാബ്ദത്തിന്റെ അവസാനത്തോടെ അന്തര്‍ മേഖലാ പ്രസരണ ശേഷി 112 ജിഗാവാട്ടില്‍ നിന്ന് 150 ജിഗാവാട്ടായി ഉയര്‍ത്താന്‍ ഇത് സഹായിക്കും.
ട്രാന്‍സ്മിഷന്‍ ലൈനുകളുടെ അഭാവം ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതിയെ തടയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയ്ക്ക് ഊര്‍ജ്ജമന്ത്രാലയം രൂപം നല്‍കിയത്.ഇതുവഴി ശുദ്ധമായ വൈദ്യുതി ഉത്പാദനസ്രോതസ്സുകളില്‍ നിന്ന് അകലെയുള്ള നഗര, വ്യാവസായിക കേന്ദ്രങ്ങളിലേക്ക് ഒഴുകും.
2070-ഓടെ രാജ്യം നെറ്റ് സീറോ ബഹിര്‍ഗമന പാതയിലേക്ക് കടക്കുമ്പോള്‍ അതിന് സഹായകരമായ രീതിയിലാണ് പദ്ധതി. ട്രാന്‍സ്മിഷന്‍ പ്ലാനില്‍ നിന്നും ദൂരത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌ഫോര്‍മറുകളും ഹൈ വോള്‍ട്ടേജ് ലൈനുകളും, കപ്പലിലേക്ക് അന്തര്‍വാഹിനി കേബിളുകള്‍ സ്ഥാപിക്കലുമാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് 173 ജിഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നിലവില്‍ ഇന്ത്യക്കുണ്ട്. 2030 ഓടെ ഇത് ഏകദേശം മൂന്നിരട്ടിയായി -500 ജിഗാവാട്ടായി- ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.