Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ദില്ലി: ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. തുറമുഖങ്ങളിൽ നിന്നുള്ള പവർ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്.
പവർ സ്റ്റേഷനുകളിലേക്ക് കൽക്കരി വിതരണം ചെയ്യുന്ന സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) 15 മില്ല്യൺ കൽക്കരിയാണ് ഇറക്കുമതി ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്ററായ എൻടിപിസി ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും (ഡിവിസി) 23 മില്യൺ ടൺ കൂടി ഇറക്കുമതി ചെയ്യും.
രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയർന്നിട്ടുണ്ട്. ജൂൺ 9 ന് 211 GW എന്ന റെക്കോർഡ് ഉയർന്ന നിലയിലായിരുന്നു ഇത്. എന്നാൽ ജൂലൈ 20 ന് പരമാവധി വൈദ്യുതി ആവശ്യം 185.65 ജിഗാവാട്ട് ആയി കുറഞ്ഞു.
സെപ്റ്റംബർ വരെയുള്ള കൽക്കരി പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യ ലിമിറ്റഡ് 15 മില്ല്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യും. ജൂലൈ അവസാനം ഈ കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങും. വിതരണക്ഷാമം ഒക്ടോബർ 15 വരെ തുടരുമെന്നാണ് അനുമാനം. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് കൽക്കരി ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞേക്കും.

X
Top