ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആശിഷ് കച്ചോലിയ ലാഭമെടുപ്പ് നടത്തിയ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ മോള്‍ഡ് ടെക്ക് പാക്കേജിംഗ് ലിമിറ്റഡിലെ തന്റെ ഓഹരി പങ്കാളിത്തം കുറച്ചു. 3,42,106 ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തില്‍ അദ്ദേഹം വില്‍പന നടത്തിയത്. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം 3.09 ശതമാനത്തില്‍ നിന്നും 1.89 ശതമാനമായി കുറഞ്ഞു.

നിലവില്‍ 6,24,340 ഓഹരികളാണ് കച്ചോലിയയുടെ കൈവശമുള്ളത്. നേരത്തെ ഇത് 9,66,446 എണ്ണമായിരുന്നു. ഇതോടെ 3,42,106 അഥവാ 1.20 ഓഹരികള്‍ കച്ചോലിയ വില്‍പന നടത്തിയെന്ന കാര്യം ഉറപ്പായി. എന്നാല്‍, ബ്രാക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍ ഓഹരിയില്‍ ബുള്ളിഷാണ്.

830 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരികള്‍ ശേഖരിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. പെയ്ന്റ്, ഉപഭോക്തൃ ഉത്പന്നം, ഫാര്‍മ മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. 2022-24 സാമ്പത്തികവര്‍ഷത്തില്‍ ഇബിറ്റ/ കിലോഗ്രാം 44 രൂപ ആയി വര്‍ധിക്കും.

നിലവില്‍ അത് 41രൂപയാണ്. കമ്പനിയുടെ വില്‍പനയും നികുതി കഴിച്ചുള്ള വരുമാനവും 2022-24 കാലയളവില്‍ യഥാക്രമം 21.8 ശതമാനം 36.2 ശതമാനം സിഎജിആറില്‍ ഉയര്‍ച്ച വളരുമെന്നും പ്രഭുദാസ് ലിലാദര്‍ അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു.

അറിയിപ്പ്:

ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top