കൊച്ചി: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിപങ്കാളിത്തമുള്ള നസാര ടെക്‌നോളജീസ് വാങ്ങാന്‍ അവശ്യപ്പെടുകയാണ് ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍. 1747 രൂപ ബ്രോക്കറേജ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നസാര ടെക്‌നോളജീസിന്റെ വിപണി വില 29 ശതമാനം ഇടിഞ്ഞു. പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) വിലയിലാണ് നിലവില്‍ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് കാരണം കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം പ്രതിവര്‍ഷം 17 ശതമാനം കുറഞ്ഞ് 14.8 കോടി രൂപയായിയിരുന്നു. ഇതാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചതെന്ന് കരുതുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 42 ശതമാനം വര്‍ധിച്ച് 186 കോടി രൂപയായി. വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് നസാര. ഇന്ററാക്റ്റീവ് ഗെയിമിംഗ്, എസ്‌പോര്‍ട്‌സ്, ഗാമിഫൈഡ് ലേണിംഗ് ഇക്കോസിസ്റ്റം എന്നീ സേവനങ്ങള്‍ കമ്പനി ഓഫര്‍ ചെയ്യുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നസാരയ്ക്ക് ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിലും സാന്നിധ്യമുണ്ട്.
കമ്പനിയുടെ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വളരെയധികം ജനകീയമാണ്. കൂടാതെ ഗാമിഫൈഡ് എര്‍ലി ലേണിംഗിലെ കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലപ്ലേ, കുനാമി, ഓപ്പണ്‍പ്ലേ എന്നിവ പോലുള്ള ഗെയ്മുകളും കമ്പനിയ്ക്കുണ്ട്. ഇനി 5-ജി കൂടി സ്ഥാപിക്കാനിരിക്കെ ഇലക്ട്രോണിക് സ്‌പോര്‍ട്ട്‌സ് മേഖല കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു. അതുകൊണ്ടുതന്നെ പല ജനകീയ ഗെയ്മുകളുടേയും കുത്തകാവകാശമുള്ള നസാര വന്‍ കുതിച്ചുചാട്ടം നടത്തും.
വരും മാസങ്ങളില്‍ കമ്പനി വരുമാനവും ഇബിറ്റ മാര്‍ജിനുകളും വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ ഓഹരികള്‍ വിലകുറഞ്ഞിരിക്കുന്ന അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. നിലവിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 10 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്.
അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.