കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പ്രധാനമന്ത്രി സൂര്യോദയ പദ്ധതി: പുരപ്പുറ സോളർ സബ്സി‍ഡി വീണ്ടും ഉയർത്തിയേക്കും

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ ഉൽപാദനത്തിനുള്ള സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.

ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ താഴെയാകാൻ സാധ്യതയുള്ളതിനാൽ ഈ വിഭാഗത്തിലെ സബ്സിഡി വീണ്ടും വർധിപ്പിക്കാനാണ് പുനരുപയോഗ ഊർജമന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് വിവരം.

ഉദാഹരണത്തിന്, കഴിഞ്ഞ വർഷം വരെ 3 കിലോവാട്ട് പ്ലാന്റുകൾക്ക് 43,764 രൂപയായിരുന്നു സബ്സിഡിയെങ്കിൽ ഇക്കൊല്ലമിത് 54,000 രൂപയായി ഉയർത്തിയിരുന്നു. ഇത് വീണ്ടും ഉയർന്നേക്കും.

മൂന്നിനു മുകളിലുള്ള ഓരോ കിലോവാട്ടിനും (പരമാവധി 10 കിലോവാട്ട് വരെ) നിലവിൽ 9,000 രൂപയാണ് സബ്സിഡി.

സൂര്യോദയ പദ്ധതിയുടെ മാർഗരേഖ ഉടൻ പുറത്തിറങ്ങും. വൈദ്യുതി മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡിനെ (റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ) സൂര്യോദയ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപിച്ചു.

X
Top