ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

പ്രീമിയം എസ്‍യുവി സെ​ഗ്മൻ്റിൽ വിൽപ്പന അഞ്ചിൽ ഒന്നായി കുറഞ്ഞു

കൊവിഡിന്(Covid) ശേഷം എസ്‍യുവി വിൽപ്പന(SUV Sales) ഉയർന്നെന്നെങ്കിലും ഇപ്പോൾ പ്രീമിയം എസ്‍യുവികളുടെ വിൽപ്പന(Premium SUV Sales) കുറയുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഇന്ത്യൻ കാർ വ്യവസായ രംഗത്ത് മുന്നേറ്റമുണ്ട്.

പ്രാദേശിക യാത്രാ വാഹന വിൽപ്പന 2024 സാമ്പത്തിക വർഷത്തിൽ 42 ലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. എസ്‍യുവി വിൽപ്പനയിലും മുന്നേറ്റമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ പ്രീമിയം എസ്‍യുവി വ്യവസായ രംഗം മന്ദഗതിയിലാണ്.

ഹ്യൂണ്ടായി ട്യൂസൺ, ടൊയോട്ട ഫോ‍ർച്യൂണർ തുടങ്ങിയ മോഡലുകളുടെ വിൽപ്പനയിൽ ഇടിവുണ്ട്. അതേസമയം എൻട്രി ലെവൽ, ഇടത്തരം എസ്‌യുവികളുടെ വിൽപ്പന ഉയ‍ർന്നിട്ടുണ്ട്. എൻട്രി ലെവൽ വാഹനങ്ങളുടെ വിൽപ്പനയിൽ 65 ശതമാനമാണ് വ‍ർധന.

എസ്‍യുവി വിൽപ്പനയിൽ 6.3 ശതമാനമാണ് വർധന. അതേസമയം വലിയ എസ്‌യുവികളുടെ വിൽപ്പന അഞ്ചിലൊന്നായി കുറഞ്ഞു.

20 ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകൾ തിരഞ്ഞ് ഉപഭോക്താക്കൾ
പ്രീമിയം എസ്‌യുവി സെഗ്‌മെൻ്റ് വർഷങ്ങളോളം ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഉപഭോക്താക്കൾ ഇപ്പോൾ വൈവിധ്യമാർന്ന ഓപ്ഷനുകൾ സ്വീകരിക്കുന്നത് പ്രീമിയം എസ്‍യുവി വിൽപ്പനയെ ബാധിച്ചതായി ആണ് റിപ്പോർട്ടുകൾ.

ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ ഇടത്തരം എസ്‌യുവികളുടെ ലോഞ്ചുകൾ പ്രീമിയം എസ്‍യുവി വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും കൂടി.

ടാറ്റ ഹാരിയർ, സഫാരി, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്‌കോർപിയോ എൻ, എക്‌സ്‌യുവി700 തുടങ്ങിയ ഇടത്തരം എസ്‌യുവികളിൽ ചിലതിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലാണ് വില.

നേരത്തെ ഈ പ്രീമിയം എസ്‍യുവികൾക്ക് നല്ല ഡിമാൻഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എൻട്രി ലെവലിന് പ്രിയം ഏറുകയാണ്. 20 ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകളുടെ എണ്ണം ഉയരുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എൻട്രി ലെവലിൽ പുതിയ ലോഞ്ചുകൾ ഉണ്ടായിട്ടുണ്ട്. നിലവിൽ പ്രാദേശിക വിപണിയിൽ ഏകദേശം 48 എസ്‌യുവി മോഡലുകൾ ഉണ്ട്. ഇതിൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള മോ‍ലുകൾ ഒരു ഡസനിൽ താഴെയാണ്.

കിടിലൻ ഫീച്ചറുകളുമായി മൾട്ടിപർപ്പസ് വാഹനങ്ങളും പ്രീമിയം എസ്‍യുവികളിൽ നിന്ന് ആരാധകരെ അകറ്റുന്നു.

ഹ്യൂണ്ടായ് ട്യൂസൺ, ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം മോഡലുകളുടെ വിൽപ്പന ഇടിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ അഞ്ച് മാസങ്ങളിൽ 18 ശതമാനമാണ് വിൽപ്പന ഇടിഞ്ഞത്.

സെഡാൻ വിൽപ്പനയിലും ഇടിവ്

ഒരുകാലത്ത് ഇന്ത്യൻ മിഡ്-സൈസ് സെഡാൻ വിപണിയിലെ മുൻനിര ബ്രാൻഡായിരുന്ന ഹോണ്ട സിറ്റിയുടെ ഉൾപ്പെടെ വിൽപ്പന ഇടിഞ്ഞു.

ഹോണ്ട സിറ്റി 2024 സാമ്പത്തിക വർഷത്തിൽ 16,925 യൂണിറ്റുകളിൽ താഴെ മാത്രമാണ് വിറ്റഴിച്ചത്. സെഡാനുകളുടെ വിൽപ്പനയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

X
Top