രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പ്രസ്റ്റീജ് എസ്റ്റേറ്റ്സിന്റെ വിൽപ്പന ബുക്കിംഗിൽ 66% വർധന

മുംബൈ: റിയൽറ്റി സ്ഥാപനമായ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ വിൽപ്പന ബുക്കിംഗ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 66 ശതമാനം ഉയർന്ന് 3,511 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,111.9 കോടി രൂപയായിരുന്നു.

പ്രസ്തുത പാദത്തിൽ ഉപഭോക്താക്കളിൽ നിന്നുള്ള കളക്ഷൻ 68 ശതമാനം വർധിച്ച് 2,602.9 കോടി രൂപയായി. ഈ സാമ്പത്തിക വർഷത്തെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, പ്രസ്റ്റീജ് ഗ്രൂപ്പിന്റെ വിൽപ്പന ബുക്കിംഗ് മുൻവർഷത്തെ ഇതേ കാലയളവിലെ 2,845.9 കോടിയിൽ നിന്ന് ഇരട്ടിയായി 6,523.1 കോടി രൂപയായി ഉയർന്നു.

2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, കമ്പനിയുടെ പുതിയ ലോഞ്ചുകൾ ആകെ 17.06 ദശലക്ഷം ചതുരശ്ര അടിയും പൂർത്തീകരണങ്ങൾ 3.35 ദശലക്ഷം ചതുരശ്ര അടിയുമായി. കഴിഞ്ഞ വർഷത്തെ പ്രകടനത്തെ മറികടക്കാനുള്ള വഴിയിലാണ് കമ്പനിയെന്ന് പ്രസ്റ്റീജ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വെങ്കട്ട് കെ നാരായണ പറഞ്ഞു.

രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളായ പ്രസ്റ്റീജ് ഗ്രൂപ്പിന് റെസിഡൻഷ്യൽ, ഓഫീസ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, പ്രോപ്പർട്ടി മാനേജ്‌മെന്റ്, വെയർഹൗസുകൾ എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിലായി വൈവിധ്യമാർന്ന ബിസിനസ്സ് മോഡലുണ്ട്. ഈ നേട്ടത്തോടെ കമ്പനിയുടെ ഓഹരികൾ 2.84 % ഉയർന്ന് 445.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top