ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധനവിന് ശമനം

സിംഗപ്പൂര്‍:മാന്ദ്യഭീതി കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ഒരു മാസത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷമാണ് ചൊവ്വാഴ്ച വിലയിടിവുണ്ടായത്. ബ്രെന്റ് ക്രൂഡ് അവധി 39 സെന്റ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 104.70 മായപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് 21 സെന്റ് അഥവാ 0.2 ശതമാനം താഴ്ന്ന് 96.79 ഡോളറിലെത്തി.

ഇരു സൂചികകളും തിങ്കളാഴ്ച യഥാക്രമം 4.1 ശതമാനം, 4.2 ശതമാനം എന്നിങ്ങനെ ഉയര്‍ച്ച നേടിയിരുന്നു. വലിയ സമ്പദ്‌വ്യവസ്ഥകളില്‍ പലതും പണപ്പെരുപ്പത്തില്‍ നട്ടംതിരിയുകയാണ്. അര നൂറ്റാണ്ടിനടുത്ത് കണ്ടിട്ടില്ലാത്ത ഇരട്ട അക്കത്തിന് അടുത്താണ് ഇവിടങ്ങളില്‍ പണപ്പെരുപ്പം.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണാത്മക പലിശ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. ഇതിന് പുറമെ റഷ്യന്‍ കരുതല്‍ ശേഖരം ക്രമാതീതമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വന്നു. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) തലവനാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇറാന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതും എണ്ണവില കുറച്ചു. ഡീല്‍ നടപ്പില്‍ വരുന്ന പക്ഷം നാല് മാസത്തില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.

X
Top