Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വായ്പാ തട്ടിപ്പ് തടയൽ: എൻപിഎ അക്കൗണ്ടുകൾ പരിശോധിക്കും

ന്യൂഡൽഹി: വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ എൻപിഎ (നിഷ്ക്രിയ ആസ്തി) അക്കൗണ്ടുകളും ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ മാർഗരേഖ.

വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. ഐഡന്റിഫിക്കേഷൻ കമ്മിറ്റിയാണ് ഇത് വിലയിരുത്തുക. ഒക്ടോബർ 28ന് മാർഗരേഖ പ്രാബല്യത്തിൽ വരും. ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്‍സി) ഇത് ബാധകമാണ്.

25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് തട്ടിപ്പ് ഗണത്തിൽ ഉൾപ്പെടുത്തുന്നത്.


25 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പാ അക്കൗണ്ടുകൾ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി 6 മാസത്തിനകം അതിനെ ഈ ഗണത്തിൽ ഉൾപ്പെടുത്തണമെന്നും ആർബിഐയുടെ മാർഗരേഖയിൽ പറയുന്നു.

ഇത്തരത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കണം. ഇത്തരക്കാർക്ക് ഒരു കാരണവശാലും ഒരു ധന കാര്യസ്ഥാപനവും വായ്പ നൽകരുത്. ഈ പട്ടികയിൽ നിന്ന് ഒരാൾ ഒഴിവായാൽ ഒരു വർഷത്തിനു ശേഷമേ അയാൾക്ക് വായ്പ നൽകാവൂ.

കരടു മാർരേഖയിൽ കഴിഞ്ഞ വർഷം അഭിപ്രായം തേടിയ ശേഷമാണ് ഇത് അന്തിമമാക്കിയത്.

X
Top