മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

വാഹന വിപണിയില്‍ വിലക്കയറ്റ കാലം

കൊച്ചി: പുതുവർഷം വാഹന വിപണിയില്‍ വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതല്‍ കിയയും സ്കോഡയും വരെ വിവിധ മോഡല്‍ കാറുകളുടെ വില ജനുവരി ഒന്ന് മുതല്‍ വർദ്ധിപ്പിക്കും. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് വർധന.

മാരുതി സുസുക്കി

ജനുവരി ഒന്ന് മുതല്‍ മാരുതി സുസുക്കിയുടെ വിവിധ കാർ മോഡലുകളുടെ വില നാല് ശതമാനം വരെ കൂടും. നിലവില്‍ മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ ആള്‍ട്ടോ കെ10 ആണ്. 3.99 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ വില. ഏറ്റവും ഉയർന്ന വിലയുള്ള മോഡലായ ഇൻവിക്‌ടോയുടെ വില 29 ലക്ഷം രൂപ മുതലാണ്. മാരുതി കാറുകളുടെ വിലയില്‍ 16,000 രൂപ മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് അടുത്ത വർഷം കൂടുന്നത്. വില വർദ്ധന നാല് ശതമാനം.

ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്സ് എൻട്രി ലെവല്‍ മുതല്‍ എസ്.യു.വിയും ഇലക്‌ട്രിക് വാഹനങ്ങളും അടക്കമുള്ള വിവിധ മോഡലുകളുടെ വില ജനുവരി ഒന്നിന് മൂന്ന് ശതമാനം ഉയർത്തനാണ് തീരുമാനം. അടുത്ത വർഷത്തേക്ക് നിരവധി പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്. വർദ്ധന മൂന്ന് ശതമാനം.

സ്‌കോഡ

സ്‌കോഡ കാറുകളുടെ വില ജനുവരി ഒന്ന് മുതല്‍ മൂന്ന് ശതമാനം കൂടും. കുഷാഖ്, സ്ലാവിയ, സുപ്പർബ്, കോഡിയാഖ് അടക്കം വിപണിയിലുള്ള എല്ലാ മോഡലുകള്‍ക്കും വില വർദ്ധന ബാധകമാണ്. അടുത്ത വർഷമാദ്യം ഷോറൂമുകളിലെത്തുന്ന കൈലാക്കിന്റെ വിലയില്‍ വർദ്ധനയുണ്ടാകില്ല. ബുക്കിംഗ് 33,333 ല്‍ എത്തുന്നതുവരെ മുൻപ് പ്രഖ്യാപിച്ച വിലയായിരിക്കും.

X
Top