ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

വില സ്ഥിരത നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക പ്രക്ഷുബ്ധത – ആര്‍ബിഐ ഗവര്‍ണര്‍

ലണ്ടന്‍: സാമ്പത്തിക പ്രക്ഷുബ്ധത ഒഴിവാക്കാന്‍ വില സ്ഥിരത പ്രധാനമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കേന്ദ്രബാങ്കുകളുടെ വേനല്‍ക്കാല മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില സ്ഥിരത ഇല്ലെങ്കില്‍ സാമ്പത്തിക പ്രക്ഷുബ്ധതയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു,”’ ദാസ് പറഞ്ഞു.

ഇത് പണനയത്തിന്റെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മെയ് മുതല്‍ റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ് ആര്‍ബിഐ. 250 ബിപിഎസ് ഉയര്‍ത്തിയ ശേഷം ഫെബ്രുവരിയിലും ജൂണിലും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.

പണപ്പെരുപ്പം ഇപ്പോഴും ലക്ഷ്യത്തിന് മുകളിലാണ്. റിസര്‍വ് ബാങ്കിന്റെ പ്രവചനങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പണപ്പെരുപ്പം തുടരും. അതേസമയം നേരത്തെ പ്രവചിച്ച 5.2 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം 5.1 ശതമാനമായി എംപിസി കുറച്ചിട്ടുണ്ട്.

”പണപ്പെരുപ്പത്തിനെതിരായ നടപടികള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ലക്ഷ്യമായ 4 ശതമാനത്തില്‍ പണപ്പെരുപ്പം എത്തുന്നത് വരെ അത് തുടരും,”ഗവര്‍ണര്‍ ലണ്ടനില്‍ പറഞ്ഞു.

X
Top