![](https://www.livenewage.com/wp-content/uploads/2022/08/agri-loan1.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ കീഴില്‍ 8 കോടിയിലധികം കര്‍ഷകര്‍ക്ക് 16,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തു. ധനസഹായത്തിന്റെ 12 ാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഇതിന് മുന്‍പ് 2 ലക്ഷം കോടിയിലധികം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഒരു രാജ്യം, ഒരു വളം സംരഭത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഭാരത് എന്ന ബ്രാന്‍ഡില്‍ യൂറിയ വില്‍ക്കുന്ന സംരഭമാണ് ഒരു രാജ്യം, ഒരു വളം സംരഭം. അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും എക്‌സിബിഷനും 600 കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
പുതുതായി ആരംഭിച്ച കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ വളം, വിത്ത്, ഉപകരണങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഇന്‍പുട്ടുകളുടെ വിതരണം പൂര്‍ത്തിയാക്കും. വിത്തുകള്‍, വളങ്ങള്‍ എന്നിവയുടെ പരിശോധനാ സൗകര്യങ്ങളും കൂടാതെ വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന സംവിധാനവും കേന്ദ്രത്തിന്റെ ഭാഗമാണ്. 3.15 ലക്ഷം വളം വില്‍പന ശാലകളെ കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമം.
കാര്‍ഷിക മേഖല സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. കര്‍ഷകര്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, വിദഗ്ധര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന പരിപാടിയാണ് അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും എക്‌സിബിഷനും. ഏതാണ്ട് 1500 അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.