ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കൊച്ചിയിൽ 4000 കോടിയുടെ 3 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കുന്നതു 4,006 കോടി രൂപ ചെലവിട്ട 3 സുപ്രധാന പദ്ധതികൾ.

കൊച്ചി ഷിപ്‌യാഡിലെ ഡ്രൈ ‍ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

തുറമുഖ, ഷിപ്പിങ്, വാതക മേഖലയിൽ രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ചുവടു പിടിച്ചാണു പദ്ധതികൾ. മാരിടൈം – ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാൻ ഇവ കൊച്ചിക്കു വഴിയൊരുക്കും.

കൂറ്റൻ കപ്പലുകളും നിർമിക്കാം, കൊച്ചിയിൽ
ഷിപ്‌യാഡിലെ 15 ഏക്കറിൽ 1800 കോടി രൂപ െചലവിൽ നിർമിച്ച ഡ്രൈ ഡോക്ക് കപ്പൽ നിർമാണ രംഗത്തു ഷിപ്‌യാഡിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്ക് ഇന്ത്യയിലെ തന്നെ വമ്പൻ. 70,000 ടൺ കേവു ഭാരമുള്ള കൂറ്റൻ വിമാനവാഹിനി കപ്പലുകൾ, എൽഎൻജി കാരിയറുകൾ, ഡ്രജറുകൾ, വാണിജ്യ യാനങ്ങൾ തുടങ്ങിയവയെല്ലാം നിർമിക്കാനാകും.

തന്ത്രപ്രധാന നിർമിതികൾക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു ചുരുക്കാനും വിദേശ നാണ്യം ലാഭിക്കാനും കഴിയുമെന്നതാണു നേട്ടം. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്ത ഷിപ്‌യാഡിൽ തന്നെ രണ്ടാം വിമാനവാഹിനി നിർമിക്കാനും കരാർ ലഭിച്ചേക്കും.

എൽപിജി നേരിട്ടു കൊച്ചിയിൽ
15400 ടൺ സംഭരണശേഷിയുള്ള പുതുവൈപ്പ് എൽപിജി ഇറക്കുമതി ടെർമിനൽ കേരളത്തിലെ ആദ്യ എൽപിജി ഇറക്കുമതി ടെർമിനലാണ്. നിർമാണച്ചെലവ് 1,236 കോടി രൂപ. ദീർഘകാലത്തെ എതിർപ്പുകൾ അതിജീവിച്ചാണു ടെർമിനൽ പൂർത്തിയാക്കിയത്. ഇതോടെ, എൽപിജിക്കായി മംഗളൂരു ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിനെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

മംഗളൂരുവിൽ നിന്നു വരുന്ന കൂറ്റൻ ബുള്ളറ്റ് ടാങ്കർ ലോറികളെയും. ടാങ്കർ അപകടങ്ങളും അന്തരീക്ഷ മലിനീകരണവും റോഡ് തകർച്ചയും കുറയും. എൽപിജി ലഭ്യത ഉറപ്പുവരുത്താനും കഴിയും. തമിഴ്നാട്ടിലേക്കും വാതകം വിതരണം ചെയ്യും; പൈപ്പ് ലൈൻ വഴി.

ഒരേസമയം 7 കപ്പലുകൾ
6,000 ടൺ വരെ ഭാരം ഉയർത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ ഷിപ്‌യാഡിനു വൻ കുതിപ്പു നൽകും.

1400 മീറ്റർ നീളമുള്ള ബെർത്താണ് ഇവിടെയുള്ളത്. 130 മീറ്റർ വരെ നീളമുള്ള 7 കപ്പലുകൾ ഒരേ സമയം അറ്റകുറ്റപ്പണി ചെയ്യാൻ കഴിയും. വില്ലിങ്ഡൺ ഐലൻഡിൽ കൊച്ചി പോർട്ട് അതോറിറ്റിയിൽ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കർ സ്ഥലത്താണു യാഡ് വികസിപ്പിച്ചത്.

X
Top