Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്

ൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്. പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായ താരം ഇനി ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളും കളിക്കില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ ഷെയിൻ വാട്സൺ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പൃഥ്വി ഷായ്ക്ക് പനി ആണെന്ന് ഗ്രേഡ് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിൽ വാട്സൺ പറഞ്ഞു.
“അദ്ദേഹത്തിന്റെ അസുഖമെന്തെന്ന് കൃത്യമായി എനിക്കറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹത്തിനു പനിയുണ്ട്. അതിനുള്ള കാരണം എന്തെന്ന് ഡോക്ടർമാർ കണ്ടെത്തണം. ഇനിയുള്ള രണ്ട് കളികളിലെങ്കിലും അദ്ദേഹം കളിക്കില്ല. അദ്ദേഹം മികച്ച താരമാണ്. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കാനാവാത്തത് നിരാശയാണ്.”- വാട്സൺ പറഞ്ഞു.

X
Top