ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

കേരള സൂപ്പർ ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കി പൃഥ്വിരാജ്; കൊച്ചി ഫ്രാഞ്ചൈസി ഏറ്റെടുക്കും

കൊച്ചി: കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ കൊച്ചി എഫ്സി ഫ്രാഞ്ചൈസി സഹ ഉടമകളായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. സൂപ്പർ ലീഗ് കേരളയുടെ ആറു ഫ്രാഞ്ചൈസികളിൽ ഒന്നാണിത്.

കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ അന്താരാഷ്ട്ര ടൂർണമെൻ്റിനാകുമെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്നാണ് സൂപ്പർ ലീഗ് കേരളയുടെ വിലയിരുത്തൽ. ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് ടൂർണമെൻറ് കേരളത്തിനും ആവേശമാകും.

വനിതാ പ്രതിനിധ്യം; പിന്തുണ നൽകുമെന്ന് സുപ്രിയ മേനോൻ
അത്ഭുത്തത്തോടെ നോക്കുന്ന ഫുട്ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം. ആഗോള ഫുട്ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള മത്സരങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു.

ഇവിടെ നടക്കുന്ന ആദ്യ ഫുട്ബോൾ ലീഗിൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ പിന്തുണ നൽകുമെന്ന് സുപ്രിയ പറയുന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുക. ഓഗസ്റ്റ് അവസാനത്തോടെ തുടങ്ങുന്ന സൂപ്പർ ലീഗ് 60 ദിവസം നീണ്ടു നിൽക്കുമെന്നാണ് സൂചന.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി നടൻ പൃഥ്വിരാജിൻ്റെ സാന്നിധ്യം ലീഗിനെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾ ലീഗിൻ്റെ ഭാഗമാകാൻ ഇത് പ്രചോദനമാകുമെന്നുമാണ് സൂപ്പർ ലീഗ് കേരളയുടെ വിലയിരുത്തൽ.

ഇത്തരം നിക്ഷേപങ്ങൾ കേരള ഫുട്ബോളിനും സംസ്ഥാനത്തിൻ്റെ കായിക സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനമാണ്. മറ്റ് മേഖലകളിൽ നിന്നുള്ളവരുടെ കൂടുതൽ പങ്കാളിത്തം കായികരംഗത്തെ അടുത്ത തലത്തിലേക്ക് വളരാൻ സഹായിക്കുമെന്ന് കെഎഫ്എ പ്രസിഡൻ്റ് കൂടെയായ നവാസ് മീരാൻ പറയുന്നു.

X
Top