ബജറ്റിൽ പ്രതീക്ഷയുമായി എൻആർഐകൾഅതിസമ്പന്നര്‍ നാടു വിടുന്നുവമ്പൻ പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ; ഇന്ത്യയിലെ ശമ്പളക്കാർക്ക് ആശ്വാസമാകുക ആദായ നികുതിയിലെ ഇളവ്യൂണിയന്‍ ബജറ്റിന് മൂന്നാഴ്ച മാത്രം; റവന്യു സെക്രട്ടറിയെ മാറ്റി കേന്ദസര്‍ക്കാര്‍ജിഡിപി വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച്

രാജ്യത്ത് വായ്പാ വളർച്ചയിൽ മുന്നിൽ സ്വകാര്യ ബാങ്കുകൾ; ഒന്നാംസ്ഥാനത്ത് കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്ക്

കൊച്ചി: വാർഷികാടിസ്‌ഥാനത്തിലുള്ള പ്രവർത്തന ഫലങ്ങൾ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകൾ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്‌പ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നതെന്നു വ്യക്തമാക്കുന്നു.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് ഇതുവരെ സമർപ്പിച്ചിട്ടുള്ള കണക്കുകൾ പ്രകാരം വായ്‌പ വളർച്ചയിൽ ഒന്നാം സ്‌ഥാനം കേരളം ആസ്‌ഥാനമായുള്ള സിഎസ്‌ബി ബാങ്കിനാണ്. കാത്തലിക് സിറിയൻ ബാങ്ക് എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന സിഎസ്‌ബി വാർഷികാടിസ്‌ഥാനത്തിൽ കൈവരിച്ചിരിക്കുന്ന വർധന 26.44%. ബാങ്കിന്റെ മൊത്തം വായ്‌പ 2023 ഡിസംബർ 31ന് 22,867 കോടി രൂപയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 31ലെ കണക്കനുസരിച്ചു വായ്‌പയുടെ അളവ് 28,914 കോടി. നിക്ഷേപ വളർച്ചയിലും സിഎസ്‌ബി ബാങ്കാണു മുന്നിൽ. വർധന 22.17%. പൂർണ പ്രവർത്തന ഫലം 28നു ചേരുന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിനു ശേഷം പ്രഖ്യപിക്കും.ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്കിനാണു വായ്‌പ വളർച്ചയിൽ രണ്ടാം സ്‌ഥാനം. വർധന 22%.

ബന്ധൻ ബാങ്ക് 15 ശതമാനവും തകർച്ചയിൽനിന്നു കരകയറി അതിവേഗ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന യെസ് ബാങ്ക് 12.6 ശതമാനവും വായ്പ വളർച്ച നേടി.

ഇൻഡസ്ഇൻഡ് ബാങ്കിന്റെ വായ്പ വളർച്ച 12%.സൗത്ത് ഇന്ത്യൻ ബാങ്കിനു 11.94%, ധനലക്ഷ്‌മി ബാങ്കിനു 10.30%, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 9.25% എന്നിങ്ങനെയാണു വായ്‌പയിലെ വർധന.

എൽഐസിയും കേന്ദ്ര സർക്കാരുമാണ് ഉടമകളെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണാവശ്യങ്ങൾക്കുവേണ്ടി സ്വകാര്യ മേഖലാ ബാങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഐഡിബിഐ ബാങ്കിനു 18% വായ്പ വളർച്ചയുണ്ട്.

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനു 15.8% നിക്ഷേപ വളർച്ച നേടാനായെങ്കിലും വായ്‌പയിലെ വർധന 3% മാത്രം.

X
Top