ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുക സ്വകാര്യ ഉപഭോഗവും ഗ്രാമീണ ഡിമാന്റും

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുക സ്വകാര്യ ഉപഭോഗം, ഗ്രാമീണ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കല്‍, ഉല്‍പാദന വര്‍ധനവ് എന്നിവയായിരിക്കും. റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പറഞ്ഞു. മന്ദഗതിയിലുള്ള വളര്‍ച്ചയിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലും ആഗോള സമ്പദ്വ്യവസ്ഥ അസ്വസ്ഥമാണെന്ന് പറഞ്ഞ ആര്‍ബിഐ റിപ്പോര്‍ട്ട്, ബാങ്കിംഗ് നിയന്ത്രണം, മേല്‍നോട്ടം, നിക്ഷേപ ഇന്‍ഷുറന്‍സിന്റെ രൂപരേഖകള്‍ എന്നിവയെക്കുറിച്ച് വിപണി നയപരമായ വ്യക്തത പ്രതീക്ഷിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

ആഗോള ധനകാര്യ വിപണികളില്‍ അശാന്തത നിലനില്‍ക്കുന്നു. 2023 ഏപ്രിലിലും മെയ് ആദ്യ പകുതിയിലും മികച്ച ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ നിലനിന്നു. ഇത
2022-23 ന്റെ അവസാന പാദത്തില്‍ കണ്ട പ്രവണതയ്ക്ക് തുല്യമാണ്, ‘സമ്പദ്വ്യവസ്ഥയുടെ അവസ്ഥ’ എന്ന ലേഖനത്തില്‍ ആര്‍ബിഐ പറയുന്നു.

പ്രധാന പണപ്പെരുപ്പം 2023 ഏപ്രിലില്‍ 5 ശതമാനത്തില്‍ താഴെയായി.2021 നവംബറിന് ശേഷം ആദ്യമായാണ് ഇത്. കോര്‍പ്പറേറ്റ് വരുമാനം സമവായ പ്രതീക്ഷകളെ മറികടന്നു.

ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ ശക്തമായ വരുമാന പ്രകടനം രേഖപ്പെടുത്തുന്നു.ക്രെഡിറ്റ് വളര്‍ച്ചയാണ് ഇതിന് ബാങ്കിംഗ് മേഖലയെ സഹായിക്കുന്നത്,ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നേതൃത്വത്തിലെഴുതിയ ലേഖനം നിരീക്ഷിച്ചു.

X
Top