മുംബൈ: ഗുരുഗ്രാം ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ എലാൻ ലിമിറ്റഡിൽ ഏകദേശം 425 കോടി രൂപ നിക്ഷേപിച്ച് ഗ്ലോബൽ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ പിഎജി. എലാൻ ഗ്രൂപ്പിന്റെ ഒരു അനുബന്ധ കമ്പനിയാണ് എലാൻ ലിമിറ്റഡ്. ഈ നിക്ഷേപം കമ്പനിയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾക്കായിയുള്ള വളർച്ച മൂലധനമായി ഉപയോഗിക്കുമെന്ന് എലാൻ ലിമിറ്റഡ് അറിയിച്ചു.
നിർദിഷ്ട ഇടപാടിന്റെ ഇടപാട് ഉപദേശകനായിരുന്നു കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ്. ആകാശ് കപൂറും, രാകേഷ് കപൂറും, രവീഷ് കപൂറും ചേർന്ന് പ്രമോട്ട് ചെയ്യുന്ന എലൻ ഗ്രൂപ്പ്, ഗുരുഗ്രാമിലെയും ന്യൂഡൽഹിയിലെയും പ്രധാന സ്ഥലങ്ങളിൽ ഏകദേശം 12 പ്രോജക്ടുകളുള്ള ഒരു എൻസിആർ അധിഷ്ഠിത ഡെവലപ്പറാണ്.
എലാൻ ഗ്രൂപ്പ് അവരുടെ നിലവിലുള്ള റീട്ടെയിൽ, കൊമേഴ്‌സ്യൽ ആസ്തികളുടെ പോർട്ട്‌ഫോളിയോ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റിൽ നിന്ന് ഗുരുഗ്രാമിലെ ദ്വാരക എക്‌സ്‌പ്രസ്‌വേയിലെ 40 ഏക്കർ സ്ഥലം അടുത്തിടെ ഏറ്റെടുത്തതിലൂടെ ഹൈ-എൻഡ്, പ്രീമിയം റെസിഡൻഷ്യൽ സെഗ്‌മെന്റിലേക്ക് കമ്പനി പ്രവേശിച്ചിരുന്നു. ഇവയ്ക്ക് പുറമെ ആംബിയൻസ് ഗ്രൂപ്പിൽ നിന്ന് 7.65 ഏക്കറിന്റെ മറ്റൊരു പ്രധാന വാണിജ്യ ഭൂമി പാഴ്സലും എലാൻ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
അതേസമയം പ്രൈവറ്റ് ഇക്വിറ്റി, പ്രൈവറ്റ് ഡെബ്റ്, റിയൽ എസ്റ്റേറ്റ്, ഹെഡ്ജ് ഫണ്ടുകൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങൾ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ കേന്ദ്രീകൃത നിക്ഷേപ ഫണ്ടുകളിൽ ഒന്നാണ് പിഎജി.