ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം: കാത്തിരിക്കുന്നത് മുന്നൂറോളം സ്ഥാപനങ്ങൾ

ചെന്നൈ: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമാകുമ്പോൾ, അവസരങ്ങൾക്കായി ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻസ്പേസ്) റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതു മുന്നൂറോളം സ്ഥാപനങ്ങൾ.

ബഹിരാകാശ വാഹനങ്ങൾ രൂപകൽപന ചെയ്യാനും വിക്ഷേപിക്കാനും പൊതു ഖജനാവിൽ നിന്നുള്ള ചെലവു പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾക്ക് ഊർജം പകരുന്നതാണു സ്വകാര്യ സ്ഥാപനങ്ങൾ കാണിക്കുന്ന താൽപര്യം.

റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 89 എണ്ണം സ്റ്റാർട്ടപ്പുകളാണ്. 94 എണ്ണം വ്യവസായ മേഖലകളിൽ നിന്നുള്ളവയും. 4 പദ്ധതികൾക്ക് 6 മാസത്തിനുള്ളിൽ അനുമതി ലഭിച്ചിരുന്നു. അതിലൊന്നാണ് ഇന്നലെ വിക്രം എസ് വിക്ഷേപിച്ച സ്കൈറൂട്ട് എയ്റോസ്പേസ്. നിലവിൽ ലഭിച്ച 294 അപേക്ഷകളിൽ 30ൽ അധികം അപേക്ഷകൾ വിക്ഷേപണ വാഹനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കും മറ്റുമാണ്.

70 സ്ഥാപനങ്ങൾ ഉപഗ്രഹ രൂപകൽപ്പനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. അഗ്നികുൽ കോസ്മോസ്, ബെല്ലാട്രിക്സ് എയ്റോസ്പേസ്, ആസ്ട്രോം ടെക്നോളജീസ്, വൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവയും പട്ടികയിലുണ്ട്. ഇതിൽ അഗ്നികുൽ ഏതാനും കടമ്പകൾ കൂടി കടന്നാൽ വിക്ഷേപണവുമായി രംഗത്തെത്തും.

സ്കൈറൂട്ടിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ വരവിനെ ഐഎസ്ആർഒയും പ്രതീക്ഷയോടെയാണു കാണുന്നത്.

X
Top