മുംബൈ: പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ലേലത്തിന്റെ അപേക്ഷകൾ മാർച്ച് മുതൽ ക്ഷണിച്ചേക്കും. ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്പനയ്‌ക്കെത്തും.
ഐ ഡി ബി ഐ ബാങ്കില്‍ കേന്ദ്രസര്‍ക്കാരിന് 45.48 ശതമാനം ഓഹരികളാണ് ഉള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ 49.24 ശതമാനം ഓഹരികളുണ്ട്.
ഐ ഡി ബി ഐ ബാങ്ക് സ്വകാര്യവൽക്കരണത്തിനുള്ള സാമ്പത്തിക ബിഡ്ഡുകൾ മാർച്ചോടെ ക്ഷണിക്കുമെന്നും സെപ്റ്റംബറിൽ ലേല പ്രക്രിയകൾ അവസാനിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. നേരത്തെ സർക്കാർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.
ഐ ഡി ബി ഐ ബാങ്കിനായി ലേലം വിളിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ചു വർഷത്തിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ലേലം വിളിക്കുന്നവരുടെ മൊത്തം മൂല്യം 22,500 കോടി രൂപയായിരിക്കണം.
നിലവിൽ ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 49.24 ശതമാനം ഓഹരിയുണ്ട്, സർക്കാരിന് 45.48 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 5.2 ശതമാനം ഓഹരി പൊതു ഓഹരി ഉടമകൾക്കാണ്. ഐഡിബിഐ ബാങ്കിലെ സർക്കാരിന്റെയും എൽഐസിയുടെയും സംയുക്ത ഓഹരി 94.72 ശതമാനത്തിൽ നിന്ന് 34 ശതമാനമായി കുറയും.
2021-22 ലെ യൂണിയൻ ബജറ്റിലാണ് ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന്റെ പ്രഖ്യാപനം ആദ്യമായി നടത്തിയത്. 2023 സെപ്റ്റംബറിലായിരിക്കും ലേല നടപടികൾ പൂർത്തിയാക്കുക. അതേസമയം എൽഐസി മ്യൂച്ചൽ ഫണ്ട്, ഐ ഡി ബി ഐ മ്യൂച്ചൽ ഫണ്ട് എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ പുരോഗമിക്കുന്നു.