മുംബൈ: കമ്പനിയുടെ നോൺ-എക്‌സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായി ഗുർചരൺ ദാസിനെ നിയമിച്ചതായി അറിയിച്ച് പ്രോക്ടർ & ഗാംബിൾ ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ. ഈ നിയമനം 2022 സെപ്റ്റംബർ 01 മുതൽ പ്രാബല്യത്തിൽ വരും.
കൂടാതെ പ്രസ്‌തുത നിയമനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായായി നടപ്പിലാക്കുമെന്ന് എന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇന്ത്യയിലെ അതിവേഗം വളരുന്ന ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നാണ് പ്രൊക്ടർ & ഗാംബിൾ ഹൈജീൻ & ഹെൽത്ത് കെയർ ലിമിറ്റഡ്. ആഗോളതലത്തിൽ കമ്പനിക്ക് ഡ്യൂറസെൽ, ഓലെ, ടൈഡ്, ഗില്ലറ്റ്, ബ്രൗൺ, പ്രിംഗിൾസ്, ലാക്കോസ്‌റ്റ്, പ്യൂമ തുടങ്ങിയ ബ്രാൻഡുകളുടെ പോർട്ട്ഫോളിയോ ഉണ്ട്.
കമ്പനി കഴിഞ്ഞ ദിവസം അതിന്റെ ത്രൈമാസ ഫലം പ്രഖ്യാപിച്ചിരുന്നു. 2022 ജൂൺ പാദത്തിൽ പ്രൊക്ടർ & ഗാംബിൾ ഹൈജീന്റെ അറ്റാദായം 1.3 ശതമാനം ഇടിഞ്ഞ് 776.38 കോടി രൂപയായി കുറഞ്ഞു. ഈ ഫലത്തെ തുടർന്ന് കമ്പനിയുടെ ഓഹരികൾ 1.50 ശതമാനത്തിന്റെ നഷ്ടത്തിൽ 14,394.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.