
കൊച്ചി: അടിസ്ഥാന വ്യവസായ മേഖലയിലെ ഉത്പാദനത്തില്‍ ഫെബ്രുവരിയില്‍ കനത്ത ഇടിവുണ്ടായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിലെ ഇടിവ് മൂലം ഫെബ്രുവരിയില്‍ അടിസ്ഥാന വ്യവസായ രംഗത്തെ വളർച്ച നിരക്ക് അഞ്ച് മാസത്തെ താഴ്ന്ന നിരക്കായ 2.9 ശതമാനത്തിലെത്തി.
ക്രൂഡോയില്‍ ഉത്പാദനം ഫെബ്രുവരിയില്‍ മുൻവർഷത്തേക്കാള്‍ 5.2 ശതമാനം കുറഞ്ഞു. പ്രകൃതി വാതക ഉത്പാദനത്തില്‍ ആറ് ശതമാനം ഇടിവുണ്ടായി.
വൈദ്യുതി ഉത്പാദനം ഫെബ്രുവരിയില്‍ 2.8 ശതമാനം ഉയർന്നു. സംസ്‌ക്കരിച്ച എണ്ണയുടെ ഉത്പാദനം മുൻവർഷത്തെ 8.3 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 0.8 ശതമാനമായി ഇടിഞ്ഞു.
സിമന്റ് ഉത്പാദനം 10.5 ശതമാനമായി കുറഞ്ഞെങ്കിലും സ്‌റ്റീല്‍ മേഖലയിലെ വളർച്ച 5.6 ശതമാനമായി ഉയർന്നു.