Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കോൾ ഇന്ത്യ ലിമിറ്റഡിന് 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച

ന്യൂഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്.

കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നു.

2023 മാർച്ച് 31 ഓടെ താപോർജ്ജ നിലയങ്ങൾക്കുള്ള (TPP) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയർത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖനിമുഖങ്ങളിലെ കൽക്കരി ശേഖരം വർദ്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

റെയിൽ-കം-റോഡ് രീതി (RCR) വഴിയുള്ള കൽക്കരി നീക്കം ഊർജ്ജ മന്ത്രാലയം വർദ്ധിപ്പിക്കും. കടൽ വഴിയുള്ള കൽക്കരി നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം, ഊർജ്ജ മന്ത്രാലയം, റെയിൽവേ മന്ത്രാലയം, കൽക്കരി മന്ത്രാലയം എന്നിവ യോജിച്ച് പ്രവർത്തിക്കുന്നു.

X
Top