ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ടിസിഎസ് മൂന്നാം പാദ പ്രവര്‍ത്തനഫലം: ലാഭം 11 ശതമാനം ഉയര്‍ന്ന് 10,846 കോടി രൂപയായി; ലാഭവിഹിതം 75 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തിങ്കളാഴ്ച മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. 10846 കോടി രൂപയാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ലാഭം.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 19.10 ശതമാനം ഉയര്‍ന്ന് 58,229 കോടി രൂപയായി. കറന്‍സിയുടെ സ്ഥിര മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 13.5 ശതമാനമാണ് വരുമാന വളര്‍ച്ച. അതേസമയം പ്രവര്‍ത്തനമാര്‍ജിന്‍ 0.5 ശതമാനം ഇടിവ് നേരിട്ട് 24.5 ശതമാനത്തിലെത്തി.

8 രൂപ ഇടക്കാല ലാഭവിഹിതവും 67 രൂപ പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായിട്ടുണ്ട്.

മികച്ച ഓര്‍ഡര്‍
7.8 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്കാണ് ഡിസംബര്‍ പാദത്തിലേത്. ബുക്ക്-ടു-ബില്‍ 1.1 മടങ്ങ് വര്‍ദ്ധിച്ചു. അറ്റ പ്രവര്‍ത്തന പണം 11,154 കോടി രൂപയാണ്.

അതായത് അറ്റവരുമാനത്തിന്റെ 102.8 ശതമാനം.മൊത്തം ജീവനക്കാരുടെ എണ്ണം 2,197 ആയി കുറഞ്ഞ് 6,13,974 ആയി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ കൊഴിഞ്ഞ് പോകല്‍ നിരക്ക് 21.3 ശതമാനമാണ്.

വെര്‍ട്ടിക്കലുകളില്‍, റീട്ടെയില്‍, സിപിജി (18.7 ശതമാനം), ലൈഫ് സയന്‍സസ് & ഹെല്‍ത്ത് കെയര്‍ (14.4 ശതമാനം), കമ്മ്യൂണിക്കേഷന്‍സ് & മീഡിയ (13.5 ശതമാനം), ടെക്‌നോളജി & സര്‍വീസസ് (13.6 ശതമാനം വര്‍ധന) എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തുന്നു. ഉല്‍പ്പാദനം 12.5 ശതമാനവും ബിഎഫ്എസ്‌ഐ 11.1 ശതമാനവുമാണ് ഉയര്‍ന്നത്. വടക്കേ അമേരിക്കയും യുകെയും 15.4 ശതമാനം വീതം വളര്‍ച്ച നേടിയപ്പോള്‍ കോണ്ടിനെന്റല്‍ യൂറോപ്പ് 9.7 ശതമാനം് വിപുലീകരിക്കപ്പെട്ടു.

വളര്‍ന്നുവരുന്ന വിപണികളില്‍ ലാറ്റിനമേരിക്ക 14.6 ശതമാനവും ഇന്ത്യ 9.1 ശതമാനവും ഏഷ്യാ പസഫിക് 9.5 ശതമാനവും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും 8.6 ശതമാനവും മെച്ചപ്പെട്ടു. ദുര്‍ബലമായ പാദത്തില്‍ ശക്തമായ വളര്‍ച്ചയാണ് നേടിയതെന്ന് ടിസിഎസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേഷ് ഗോപിനാഥന്‍ അവകാശപ്പെടുന്നു. ക്ലൗഡ് സേവനങ്ങള്‍, വിപണി വിഹിതം, നോര്‍ത്ത് അമേരിക്കയിലും യുകെയിലും തുടരുന്ന മുന്നേറ്റം എന്നീ ഘടകങ്ങളാണ് വളര്‍ച്ചയെ നയിച്ചത്.

ഡിമാന്റിന്റെ വര്‍ധന പ്രദാനം ചെയ്യുന്ന മൂല്യത്തിന്റെ സാധൂകരണമാണ്. മുന്നോട്ട് നോക്കുമ്പോള്‍, വളര്‍ച്ച സാധ്യത ശക്തമാണ്.

X
Top