ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേക്ക് പാസഞ്ചര്‍ സെഗ്‌മെന്റില്‍ (യാത്രാ വിഭാഗം) നിന്നും ലഭിക്കുന്ന വരുമാനം കുറവാണെന്ന റെയില്‍വേ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്.

ചരക്കുനീക്കത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് വരുമാനമാണ് യാത്രാ വിഭാഗത്തില്‍ നിന്നുള്ളതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇത് മറികടക്കാന്‍ എ.സി കോച്ചുകളിലെ ടിക്കറ്റ് നിരക്ക് പുനപരിശോധിക്കണമെന്നാണ് ആവശ്യം.

വിവിധ ക്ലാസുകളിലെയും ട്രെയിനുകളിലെയും ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റ് നിരക്ക് വര്‍ധനയെക്കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, ജനറല്‍ ഓര്‍ഡിനറി ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയില്‍ തുടരണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ട്രെയിന്‍ യാത്രക്ക് ചെലവേറുമെന്ന് ഉറപ്പാണ്.

ഡോ.സി.ആര്‍ രമേശ് അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ചു. 2024-25 വര്‍ഷത്തെ യാത്രാവിഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 80,000 കോടി രൂപയാണ്.

എന്നാല്‍ ചരക്കുനീക്കത്തിലൂടെ 1,80,000 കോടി രൂപ ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

X
Top