Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് അനുമതി നല്‍കി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍

മുംബൈ: മാതൃ സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി) ലിമിറ്റഡുമായുള്ള ലയനവുമായി ബന്ധപ്പെട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രതികൂലമായ നിരീക്ഷണങ്ങള്‍ പങ്കുവച്ചിട്ടില്ലെന്ന് സ്വകാര്യ വായ്പദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക്. ലയനവുമായി ബന്ധപ്പെട്ട് ബിഎസ്ഇ ലിമിറ്റഡില്‍ നിന്നും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും പ്രതികൂല നിരീക്ഷണങ്ങളില്ലാത്ത കത്തുകള്‍ ലഭ്യമായതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ലയനം യാഥാര്‍ത്ഥ്യമാകുന്നതിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് പുറമെ മറ്റ് റെഗുലേറ്ററി സ്ഥാപനങ്ങളില്‍ നിന്നുകൂടി അനുമതി ആവശ്യമാണ്. ഈ വര്‍ഷം ഏപ്രിലിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് മാതൃ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയില്‍ ലയിക്കാന്‍ തീരുമാനിച്ചത്. നേരത്തെ എച്ച്ഡിഎഫ്‌സി ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡും എച്ച്ഡിഎഫ്‌സി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കുമായി സംയോജിക്കാന്‍ തീരുമാനിച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, അതാത് കമ്പനികളുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍, കടക്കാര്‍ എന്നിവയില്‍ നിന്നുള്ള അംഗീകാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമപരവും നിയന്ത്രണപരവുമായ അനുമതികള്‍ ലയനത്തിന് ആവശ്യമാണ്. ലയന പദ്ധതി പ്രകാരം, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്‌സി സ്വന്തമാക്കും. ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 എച്ച്ഡിഎഫ്‌സി ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും.
12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ആവര്‍ഭവിക്കാന്‍ ലയനം കാരണമാകും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്‌സി)മേലുള്ള കര്‍ശനമായ ആര്‍ബിഐ നിയന്ത്രണങ്ങളാണ് ലയനത്തിന് ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇത് ‘തുല്യരുടെ ലയനം’ ആണ്.
ലയനത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്‌സി വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരേഖ് വിശദീകരിച്ചു. നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍, ലിക്വിഡിറ്റി കവറേജ് അനുപാതം എന്നിവയെക്കുറിച്ചുള്ള നിയമങ്ങള്‍ ഉദ്ദരിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൂടാതെ, എന്‍ബിഎഫ്‌സികളുടെ പണച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പരേഖ് നിരീക്ഷിച്ചു.
ലയനഫലമായി സൃഷ്ടിക്കപ്പെടുന്ന സ്ഥാപനം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top