കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1,000 കോടിയുടെ വരുമാന ലക്ഷ്യവുമായി മാൾകോം ഇന്ത്യ

ഡൽഹി: വ്യാവസായിക സംരക്ഷണ ഉപകരണ നിർമ്മാതാക്കളായ മാൾകോം ഇന്ത്യ ലിമിറ്റഡ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതിന്റെ വരുമാനത്തിൽ മൂന്നിരട്ടി വളർച്ച പ്രതീക്ഷിക്കുന്നു. 2027-2028 ഓടെ 1,000 കോടി രൂപയുടെ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാൾകോം ഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

ജിയോപൊളിറ്റിക്കൽ പിരിമുറുക്കം കാരണം ഹ്രസ്വകാലത്തേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മന്ദഗതിയിലുള്ള ഡിമാൻഡ് അനുഭവപ്പെടുന്നുണ്ടെങ്കിലും വ്യാവസായിക സുരക്ഷ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾക്ക് ഭാവിയിൽ വലിയ വളർച്ച കാണുന്നതായി മാൾകോം ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജയ് കുമാർ മാൾ പറഞ്ഞു.

യുദ്ധം, ഉയർന്ന പണപ്പെരുപ്പം, യുഎസിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും മാന്ദ്യത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ മന്ദഗതിയിലുള്ള ഡിമാൻഡ് സാഹചര്യത്തിന് കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഈ ഉത്പന്നങ്ങളുടെ ഒരു പ്രധാന ഉറവിട കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ഒരു മുൻനിര നിർമ്മാതാവും വിതരണക്കാരനുമാണ് മാൾകോം (ഇന്ത്യ) ലിമിറ്റഡ്. കമ്പനിക്ക് 425 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top