കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ 65% വർദ്ധന

കൊച്ചി: പൊതുമേഖലാ ബാങ്കുകൾ ഇക്കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ സംയുക്തമായി രേഖപ്പെടുത്തിയത് 65 ശതമാനം വളർച്ചയോടെ 29,175 കോടി രൂപയുടെ ലാഭം.

മുൻവർഷത്തെ സമാന പാദത്തിൽ ലാഭം 17,729 കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ ആദ്യപാദത്തിൽ 15,306 കോടി രൂപയും രണ്ടാംപാദത്തിൽ 25,685 കോടി രൂപയുമായിരുന്നു സംയുക്ത ലാഭം.

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിലെ ആകെ ലാഭം ഇതോടെ 70,166 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 48,983 കോടി രൂപയേക്കാൾ 43 ശതമാനം അധികം. ഓരോ പാദത്തിലും മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തിയെന്നതും നേട്ടമാണ്.

ആദ്യപാദത്തിൽ വളർച്ചാനിരക്ക് 9 ശതമാനമായിരുന്നു. രണ്ടും മൂന്നും പാദങ്ങളിൽ ഇത് യഥാക്രമം 50 ശതമാനം, 65 ശതമാനം എന്നിങ്ങനെ മെച്ചപ്പെട്ടു.

മുന്നിൽ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര

139 ശതമാനം വളർച്ചയോടെ 775 കോടി രൂപ ലാഭംനേടി കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഒഫ് മഹാരാഷ്‌ട്രയാണ്.

യൂകോ ബാങ്ക് (110 ശതമാനം), യൂണിയൻ ബാങ്ക് (107 ശതമാനം), ഇന്ത്യൻ ബാങ്ക് (102 ശതമാനം) എന്നിവയും 100 ശതമാനത്തിനുമേൽ ലാഭവളർച്ച കുറിച്ചു.

 മൂലധന പര്യാപ്‌തതാ അനുപാതത്തിലും മുന്നിൽ ബാങ്ക് ഒഫ് മഹാരാഷ്‌ട്രയാണ്; 17.53 ശതമാനം. കനറാ ബാങ്കാണ് 16.72 ശതമാനവുമായി രണ്ടാമത്.

 നിഷ്‌ക്രിയ ആസ്‌തിയിലും മെച്ചം ബാങ്ക് ഒഫ് മഹാരാഷ്‌ട്ര തന്നെ. മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.94 ശതമാനം, അറ്റ നിഷ്‌ക്രിയ ആസ്‌തി 0.47 ശതമാനം.

യഥാക്രമം 3.14 ശതമാനം, 0.77 ശതമാനം എന്നിങ്ങനെ മൊത്തം, അറ്റ നിഷ്‌ക്രിയ ആസ്‌തികളുമായി എസ്.ബി.ഐ രണ്ടാമതുണ്ട്.

X
Top