ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ (പബ്ലിക് സെക്ടര്‍ ബാങ്കുകള്‍), വ്യാപകമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) നടപ്പാക്കുന്നു. ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പ തിരിച്ചുപിടുത്തത്തില്‍ ഊന്നിയതോടെയാണിത്. ഫിനാന്‍സ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള 40 ശതമാനം തിരിച്ചുപിടിത്തത്തിനാണ് പൊതുമേഖല ബാങ്കുകള്‍ ഒടിഎസ് പിന്തുടരുന്നത്.
2022 മാര്‍ച്ച് അവസാനത്തോടെ 14 ശതമാനം (അല്ലെങ്കില്‍ 1.03 ലക്ഷം കോടി രൂപ) മാത്രമാണ് പബ്ലിക് സെക്ടര്‍ ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. മൊത്തം എഴുതിതള്ളിയതാകട്ടെ 7.34 ലക്ഷം കോടി രൂപയും. ഇതോടെ ധനകാര്യമന്ത്രാലയവും ആര്‍ബിഐയും ഇക്കാര്യത്തില്‍ ഇടപെട്ടു.
എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ 40 ശതമാനമായി ഉയര്‍ത്താന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടപ്പോള്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം ബാങ്ക് മേധാവികളെ ബോധ്യപ്പെടുത്തി.അതേസമയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ അല്ലാതെ വഴിയില്ലെന്ന നിലപാടിലാണ് ബാങ്കുകള്‍.
”40 ശതമാനം തിരിച്ചുപിടിത്ത ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ കൂടുതല്‍ ഒടിഎസ് ചെയ്യേണ്ടി വരും. മറ്റൊരു മാര്‍ഗ്ഗമില്ല. നിയമ ചാനല്‍ വഴി കൂടുതല്‍ സമയമെടുക്കും,’ മുതിര്‍ന്ന പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”എഴുതിത്തള്ളിയ അക്കൗണ്ടുകള്‍ക്കായി ഒടിഎസ് ഉള്‍പ്പടെ പ്രത്യേക നയങ്ങള്‍ ബാങ്കുകള്‍ രൂപപ്പെടുത്തി കഴിഞ്ഞു. അതിനാല്‍, ഈ അക്കൗണ്ടുകളുടെ തിരിച്ചുപിടിത്തം മെച്ചപ്പെടും,” ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു.
സുരക്ഷിത ആസ്തികളില്ലാത്തതിനാല്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ (ARCs) എഴുതിത്തള്ളിയ വായ്പകള്‍ വാങ്ങുന്നതില്‍ താല്‍പ്പര്യം കാണിക്കണമെന്നില്ല. ബാങ്കുകള്‍ക്കും ഇക്കാര്യത്തില്‍ താല്‍പര്യം കുറവാണ്. തിരിച്ചുപിടിത്ത നിരക്ക് കുറവായതാണ് കാരണം.
നാലു ചാനലുകളിലൂടെയാണ് ബാങ്കുകള്‍ക്ക് നിയമപരമായ തിരിച്ചുപിടിത്ത നടപടികള്‍ ആരംഭിക്കാവുന്നത് .ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍, കടബാധ്യത വീണ്ടെടുക്കല്‍ ട്രൈബ്യൂണല്‍, എല്എആപ്ഡഎഇഎസ്്‌ഐസെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) ആക്ട്, 2002, ലോക്കല്‍ അദാലത്തുകള്‍ എന്നിവയാണ്് അവ.
ബാങ്കുകള്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിഷ്‌ക്രിയ വായ്പകള്‍ നീക്കം ചെയ്യാന്‍ കഴിയും.ആസ്തി ഗുണനിലവാരവുമായി ബന്ധപ്പെട്ട അളവുകോല്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഇത്.