ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഒമ്പത് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10.42 ലക്ഷം കോടി രൂപയുടെ മൊത്തം വായ്പാതുക എഴുതിത്തള്ളി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2014-15 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ പൊതുമേഖലാ ബാങ്കുകൾ മൊത്തം 10.42 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.

ഡിസംബർ 11ന് ഒരു ചോദ്യത്തിന് മറുപടിയായി, പിഎസ്ബികൾ 2014-15 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ എഴുതിത്തള്ളിയ വായ്പകളിൽ നിന്ന് 1.61 ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചതായി കരാഡ് കൂട്ടിച്ചേർത്തു.

വായ്പയെടുക്കുന്നവരിൽ നിന്ന് തിരിച്ചെടുക്കാൻ സാധ്യതയില്ലാത്തപ്പോഴാണ് ബാങ്കുകൾ വായ്പ എഴുതിത്തള്ളുന്നത്. സാധാരണഗതിയിൽ, ബാങ്കുകൾ എഴുതിത്തള്ളുന്ന വായ്പ തുകയുടെ 100 ശതമാനം പ്രൊവിഷനുകളായി നീക്കിവെക്കേണ്ടതുണ്ട്, ഇത് അവരുടെ ലാഭക്ഷമതയെ ബാധിക്കുന്നു.

ഇന്ത്യയിൽ, വായ്പ തിരിച്ചെടുക്കാൻ ബാങ്കുകൾ പല രീതികളും പിന്തുടരുന്നുണ്ട്. വായ്പകൾ വീണ്ടെടുക്കുന്നതിന് അവർക്ക് അവരുടെ ആന്തരിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാം.

അല്ലെങ്കിൽ അവർക്ക് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (IBC) ഉപയോഗിക്കാം. പാപ്പരത്വ നടപടികൾ വേഗത്തിലാക്കാനും ലളിതമാക്കാനും നീതി സുഗമമാക്കാനും ഐബിസി ലക്ഷ്യമിടുന്നു.

കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ശക്തമായി പ്രവർത്തിക്കാൻ സെൻട്രൽ ബാങ്ക് നേരത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

X
Top