മുംബൈ: ഒരു ക്ലയന്റിൽ നിന്ന് ആവർത്തിച്ചുള്ള ഓർഡർ ലഭിച്ചതായി അറിയിച്ച് പിഎസ്പി പ്രോജക്‌ട്‌സ്. 200 കോടി രൂപയാണ് നിർദിഷ്ട ഓർഡറിന്റെ മൂല്യം. നിലവിൽ പിഎസ്പി പ്രോജക്ടസ് ഓഹരികൾ 0.4 ശതമാനം ഉയർന്ന് 625.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വ്യാവസായിക വിഭാഗത്തിൽപ്പെട്ട ഒരു ക്ലയന്റിൽനിന്ന് നിലവിലുള്ള ഒരു പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള സിവിൽ കൺസ്ട്രക്ഷൻ ജോലികൾക്കായി ആവർത്തിച്ചുള്ള ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. ചരക്ക് സേവന നികുതി ഒഴികെയുള്ളതാണ് ഓർഡർ മൂല്യം.
പുതിയ ഓർഡറോടെ ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള കമ്പനിയുടെ മൊത്തം ഓർഡർ വരവ് 1,711.58 കോടി രൂപയായി. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻ വർഷം ഇതേ കാലയളവിലെ 36.4 കോടി രൂപയിൽ നിന്ന് 21.55 കോടി രൂപയായി കുറഞ്ഞിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയാണ് പിഎസ്പി പ്രോജക്‌ട്‌സ്. ഇത് ഇന്ത്യയിൽ വൈവിധ്യമാർന്ന നിർമ്മാണം, അനുബന്ധ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.