ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

345 കോടിയുടെ പദ്ധതി വികസിപ്പിക്കാൻ പിഎസ്പി പ്രോജക്ടസ്

മുംബൈ: ഗുജറാത്തിൽ ലോകോത്തര സുസ്ഥിര വിനോദസഞ്ചാര/തീർഥാടന കേന്ദ്രം വികസിപ്പിക്കുന്നത്തിനുള്ള കരാർ കമ്പനിക്ക് ലഭിച്ചതായി പിഎസ്പി പ്രോജക്ടസ് അറിയിച്ചു. സർക്കാർ നടത്തിയ ബിഡിങ്ങിലൂടെയാണ് കമ്പനി ഈ പ്രോജെക്ടിനുള്ള കരാർ സ്വന്തമാക്കിയത്.

പ്രോജക്റ്റിനായുള്ള ലേലത്തിൽ കമ്പനി വിജയിച്ചതിനെത്തുടർന്ന് പിഎസ്പി പ്രോജക്ടസ് ഓഹരി 1.94% ഉയർന്ന് 648.50 രൂപയിലെത്തി. 345.30 കോടി രൂപയാണ് നിർദിഷ്ട പദ്ധതിക്കായി കണക്കാക്കുന്ന ചിലവ്.

ഇന്ത്യയിലെ വ്യാവസായിക, സ്ഥാപന, ഗവൺമെന്റ്, റെസിഡൻഷ്യൽ പ്രോജക്റ്റുകൾ എന്നിവയിലുടനീളം വൈവിധ്യമാർന്ന നിർമ്മാണ, അനുബന്ധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി ഡിസിപ്ലിനറി കൺസ്ട്രക്ഷൻ കമ്പനിയാണ് പിഎസ്പി പ്രോജക്ടസ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 16.58 ശതമാനം ഉയർന്ന് 29.04 കോടി രൂപയായി.

X
Top