ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ ഓഹരികളില്‍ കുതിപ്പ്‌

പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ കമ്പനികളായ എല്‍ഐസി, ജനറല്‍ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി എന്നീ ഓഹരികളുടെ വില ഇന്നലെ 20 ശതമാനം വരെ ഉയര്‍ന്നു. എല്‍ഐസിയുടെ ഓഹരി വില ഇന്നലെ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. 680 രൂപയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

അടുത്ത മാസങ്ങളില്‍ കമ്പനി മൂന്ന്‌-നാല്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഓഹരി വില ഉയര്‍ന്നത്‌. നടപ്പു സാമ്പത്തിക വര്‍ഷം പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ ഇരട്ടയക്ക വളര്‍ച്ചയാണ്‌ എല്‍ഐസി ലക്ഷ്യമിടുന്നത്‌.

ജനറല്‍ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ (ജിഐസി) ഓഹരി വില ഇന്ന്‌ 18 ശതമാനമാണ്‌ ഉയര്‍ന്നത്‌. 312.40 രൂപയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ജിഐസി ഓഹരി ഇന്നലെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട്‌ ഈ ഓഹരി 29 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനിയുടെ ഓഹരി വില ഇന്നലെ 20 ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 209 രൂപയായിരുന്നു ഇന്നലത്തെ ഉയര്‍ന്ന വില.

നവംബര്‍ 29ന്‌ കമ്പനിയുടെ സീനിയര്‍ മാനേജ്‌മെന്റുമായി അനലിസ്റ്റുകളും നിക്ഷേപക സ്ഥാപനങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്‌ച നടത്തുമെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഓഹരി വില കുതിച്ചുകയറിയത്‌.

X
Top