ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വായ്പാ തിരിച്ചടവിലെ വീഴ്ചയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വായ്പ തിരിച്ചടക്കാത്തവർക്ക് എതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊതുമേഖല ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റീസുമാരായ ഗൗതം പട്ടേൽ, മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വായ്പകൾ മുടങ്ങിയെന്ന കാരണത്താൽ വ്യക്തികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പൊതുമേഖല ബാങ്ക് മേധാവികൾക്ക് അധികാരം നൽകുന്ന കേന്ദ്ര സർക്കാരിന്റെ വിവിധ മെമ്മോറാണ്ടങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വായ്പാതിരിച്ചടവിൽ മുടക്കം വരുത്തിയവർക്കെതിരെ തിരച്ചിൽ നോട്ടീസ് ഇറക്കാൻ 2018 ലെ നിയമ ഭേദഗതിയിലൂടെ പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരെ നിരവധി ഹർജികളാണ് ബോംബെ ഹൈക്കോടതിയുടെ മുന്നിലെത്തിയത്.

രാജ്യത്തിന്റെ ധനകാര്യ മേഖലയുടെ നിലനിൽപ്പിന് ഈ ഭേദഗതി അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാർ വാദിച്ചത്. ഇത്തരത്തിൽ ലുക്ക് ഔട്ട് സർക്കുലർ ലഭിച്ചവരെ വിദേശ യാത്രയിൽ നിന്ന് തടയുന്നതാണ് വ്യവസ്ഥ.

ബാങ്കുകളുടെ ധനകാര്യ താത്പര്യം രാജ്യത്തിന്റെ താത്പര്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹർജിക്കാർ വാദിച്ചു.

ഉത്തരവ് താത്കാലികമായി മരവിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി വഴങ്ങിയില്ല.

X
Top